ഫാർ‍മസി പ്രവർ‍ത്തനം തുടങ്ങി


മനാമ : ഷിഫ അൽ‍ ജസീറ മെ­ഡിക്കൽ‍ സെന്ററിൽ‍ രണ്ടാം നി­ലയിൽ‍ പുതുതായി ഫാ­ർ‍മസി പ്രവർ‍ത്തനമാരംഭിച്ചു. നിലവിൽ‍ ഗ്രൗ­ണ്ട് ഫ്ളോറിലും ഒന്നാം നിലയിലും ഫാ­ർ‍മസി പ്രവർ‍ത്തിക്കുന്നുണ്ട്. ഇതോടെ മെഡിക്കൽ‍ സെന്ററിൽ‍ മൂ­ന്ന് നിലകളിൽ‍ ഫാ­ർ‍മസിയായി. ബഹ്റൈൻ പാ­ർ‍ലമെന്റ് അംഗം അഹമ്മദ് വാഹിദ് കറാത്തെ, മുൻ പാ­ർ‍ലമെന്റ് അംഗം ഹസൻ ബു­ക്കമാസ് എന്നിവർ‍ ചേ­ർ‍ന്ന് ഉദ്ഘാ­ടനം ചെയ്തു. ഷിഫ സി.ഇ.ഒ ഹബീബ് റഹ്്മാൻ, ഡയറക്ടർ‍ ഷെ­ബീർ‍ അലി, മെഡിക്കൽ‍ ഡയറക്ടർ‍ ഡോ. സൽ‍മാ­ൻ‍, മെഡിക്കൽ‍ അഡ്മിനിസ്ട്രേ­റ്റർ‍ ഡോ. ഷംനാദ്, കൺസൾ‍ട്ടന്റ് ഡോ. സുജീത് ലാ­ൽ‍, ഡോ­ക്ടർ‍മാ­ർ‍, മറ്റ് ജീവനക്കാർ‍ എന്നിവർ‍ ഉദ്ഘാടന ചടങ്ങിൽ‍ സംബന്ധിച്ചു. ഒപ്റ്റോമെ­ട്രി, ഓഡിയോമെ­ട്രി, ഒപ്റ്റിക്കൽ‍സ് എന്നിവയും രണ്ടാം നിലയിൽ‍ പ്രവർ‍ത്തിക്കുന്നു.

രണ്ടാം നിലയിൽ‍ എത്തുന്ന രോഗികൾ‍ക്ക് സേവനങ്ങളും സൗകര്യങ്ങളും ഇവിടെ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുതായി ഫാ­ർ‍മസി ആരംഭിച്ചതെന്നും മാനേ­ജ്മെന്റ് വ്യക്തമാക്കി. എമർ‍ജൻസി മെഡിസിൻ‍ വിഭവഗത്തിൽ‍ സ്പെ­ഷ്യലിസ്റ്റായി ഡോ. മഹ്ദി അബ്ദുൽ‍ കരീം ചുമതലയേ­റ്റതായി മാനേ­ജ്മെന്റ് അറിയിച്ചു. ജനറൽ‍ മെഡിസിനിൽ‍ 13 ഡോ­ക്ടർ‍മാരുടെയും ഇന്റേണൽ‍ മെഡി­സിനിൽ‍ ഒരു കൺസൾ‍ട്ടിന്റയും നാ­ല് സ്പെഷലിസ്റ്റുകളുടെയും സേവനം ലഭ്യമാണ്. ശിശുരോഗ വിഭാഗത്തിൽ‍ (പീഡിയാ­ട്രിക്സ്) ഡോ. കുഞ്ഞിമൂസ അവധി കഴി­ഞ്ഞ് തിരിച്ചെത്തിയതായും ഈ വിഭാഗത്തിൽ‍ മൂന്ന് പ്രശസ്ത സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

You might also like

Most Viewed