മലയാളി നാട്ടിൽ നിര്യാതനായി


മനാമ : ബഹ്റൈൻ ഫിനാൻസ് കന്പനി ജീവനക്കാരൻ കോഴിക്കോട് മാഹി പാറക്കൽ സ്വദേ­ശി രമേശ് (44) നാട്ടിൽ നിര്യാതനായി. ബിഎഫ്സിയുടെ മനാമ ശാഖയിലെ ജീ­വനക്കാരനായിരുന്നു. ഒരു മാ­സം മുന്പാണ് അസഹ്യമായ തലവേദനയെ തുടർന്ന് ചി­കി­ത്സ തേ­ടി നാട്ടിലേയ്ക്ക് പോ­യത്. മിംസ് ആശുപത്രിയിൽ ചി­കിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സി­ന്ധു, മക്കൾ ഋഷഭ് (12), റിഷ (3). സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. ബിഎഫ്സിയുടെ ഉപഭോ­ക്താക്കൾ അടക്കം മനാമയിൽ വലി­യൊ­രു സൗഹൃദവലയം ഉള്ള രമേശിന്റെ നിര്യാ­ണത്തിൽ ബിഎഫ്സി മാനേ­ജ്മെന്റും ജീവനക്കാരും അഗാ­ധമായ ദുഃഖം രേ­ഖപ്പെടുത്തി.

You might also like

Most Viewed