ജെയ്സിൽ ബഹ്റൈനിലേയ്ക്ക്


മനാമ : പ്രളയം മൂടിയവരെ രക്ഷിച്ചെടുക്കാൻ‍ സ്വന്തം മുതുക് ചവിട്ടു­പടിയാക്കിയ യുവാ­വിനെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ‍ കഴിയില്ല. സോഷ്യൽ മീഡിയയിലും പിന്നീട് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളിലും ശ്രദ്ധ നേടിയ താനൂർ ചാപ്പപടി സ്വദേ­ശിയായ ജെ­യ്സൽ ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തും ആദരി­ക്കപ്പെടുന്നു. ബഹ്റൈൻ‍ സീറോ മലബാർ ഒരുക്കുന്ന ആദരം ഏറ്റുവാങ്ങാനാണ് ജെ­യ്സൽ ബഹ്റൈനിലേയ്ക്ക് എത്തുന്നത്. ഈ മാസം 29ന് ശനിയാഴ്ച രാ­ത്രി 8 മണി­ക്ക് ബഹ്റൈൻ‍ കേരളീയ സമാജത്തിൽ വെച്ച് സിംസ് നടത്തുന്ന ‘സോളിഡാരിറ്റി ഡിന്നറും അതി­നോടനുബന്ധിച്ചു നടക്കു­ന്ന സാംസ്കാരിക സമ്മേളനത്തിലാണ് ജെയ്സലിനെ ആദരിക്കാൻ‍ സംഘാടകർ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ താ­രമായിരുന്നുവെങ്കിലും ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തു ജെയ്സലിന് ഒരാദരിക്കൽ ചടങ്ങു സംഘടിപ്പിക്കുന്നത്. സിംസ് സംഘാ­ടകർ ഇക്കാര്യം അറിയിക്കാൻ‍ ജെയ്സലിനെ വിളിച്ചപ്പോൾ മു­ൻ­പെങ്ങോ എടുത്തുവെച്ച പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പോ­യിരുന്നു. ബഹ്റൈൻ‍ സിംസ് സംഘാടകർ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ പാ­സ്പോർട്ട് പുതുക്കാൻ‍ കൊ­ടുക്കുകയായിരു­ന്നു.

ഇതിനു മു­ൻ­പ് കുവൈത്തിൽ ഒരു വി­സിറ്റിങ് വിസയിൽ പോയിട്ടുണ്ടെന്നല്ലാതെ ഇങ്ങനെ ലോകം അറിയപ്പെടുന്ന തരത്തിൽ ആയതിനു ശേഷമുള്ള ആദ്യ യാ­ത്ര ബഹ്റൈനിലേയ്ക്കാണെന്നുള്ളത് സന്തോ­ഷം ഉണ്ടെന്ന് ജെയ്സൽ സംഘാടകരോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് നിന്ന കടലിന്റെ മക്കളെ എല്ലാവരെയും മാ­തൃകാ­പരമായി ആദരിക്കണമെന്നു തന്നെ­യാണ് തങ്ങളുടെ ആഗ്രഹം എന്നും അവർക്കെല്ലാം വേണ്ടി കൂടിയാണ് ജെയ്സലിനെ ബഹ്റൈനിൽ വിളിച്ചു വരുത്തി ആദരിക്കൽ ചടങ്ങു നടത്തുന്നതെന്നും പരി­പാടിയുടെ പ്രധാന സംഘാടകനായ സാനി പോൾ പറഞ്ഞു. ജെയ്സലിന് സാന്പത്തിക സഹാ­യം അടക്കം തങ്ങളാൽ കഴിയുന്ന സഹായം നൽകുമെന്നും സാനി ഫോർ പിഎം ന്യൂസി­നോട് പറഞ്ഞു. ട്രോമാ­കെ­യർ വളണ്ടിയറും എസ്.വൈ.എസ് സാന്ത്വനം പ്രവർ‍ത്തകനുമാണ് മത്സ്യത്തൊ­ഴിലാളിയായ ജെയ്സൽ. മലപ്പു­റം ട്രോമാ കെ­യറിന്റെ സംഘത്തിലാണ് ജെയ്സൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി­യത്. രക്ഷാപ്രവർ‍ത്തനത്തിനിടെ വേങ്ങര മു­തലമാട് എന്ന സ്ഥലത്ത് നിന്നാണ് ജെയ്സൽ ഇത്തരത്തിൽ സ്ത്രീകളെ രക്ഷിച്ചെടുത്തത്.

പ്രളയത്താൽ പകച്ചുപോയി പേ­ടിച്ചരണ്ടു­ വരുന്നവരോട് ധൈര്യമായി ചവിട്ടിക്കയറി­ക്കോളൂ, ഒന്നും പറ്റില്ലെന്ന് പറഞ്ഞ് മുതുക് കാണിച്ചുകൊ­ടുക്കുകയായിരുന്നു ജെയ്സൽ. ഇത് കണ്ട് നിന്നവരാരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയാ­യിരുന്നു. പതിനാറുകൊ­ല്ലമായി ജെയ്സൽ ദുരിതാ­ശ്വാസപ്രവർ‍ത്തനങ്ങളിലുണ്ട്. അടച്ചുറപ്പുള്ള ഒരു വീടു പോലും സ്വന്തമായില്ലാത്ത ജെയ്സലിന് ആകെ­യു­ള്ളത് സ്വന്തമായൊ­രു തോണി മാ­ത്രമായി­രുന്നു. കടൽ‍ക്ഷോഭത്തിൽ അത് തകർ‍ന്നു. ഇടയ്ക്ക് ബസ്സിൽ ഡ്രൈ­വറായി പോകും. താ­നൂർ ചാപ്പപടിയിലെ ആവോൽ ബീച്ചിലാണ് ജൈസലും ഭാര്യ ജസീറയും ജി­ർ‍വാൻ‍, ജിഫ മോൾ, ജുബി മോൾ എന്നീ മക്കളും കഴിയു­ന്നത്. മുതുക് ചവിട്ടു­പടിയാക്കി നൽകിയ ജെയ്സലിനെ തേടി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് പിന്നീട് സഹായങ്ങൾ പ്രവഹിച്ചു.

You might also like

Most Viewed