കനിവ് - വയനാട് പ്രളയബാധിതർക്കായി കൊയിലാണ്ടി കൂട്ടം കൈത്താങ്ങാകുന്നു


മനാമ: ബഹ്‌റൈൻ അടക്കമുള്ള ജി സി സി രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ ഫേസ്ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം, തങ്ങളുടെ പ്രദേശത്തും, വയനാട്ടിലുമുല്ല ദുരിത ബാധിതർക്കായ്   'കനിവ് 2018 '  എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾ  നടപ്പാക്കി വരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷണ - വീട്ടു സാധനങ്ങൾ 4 ലക്ഷത്തിനു മുകളിൽ ചെലവഴിച്ച പ്രവാസികൾക്ക് മുൻതൂക്കമുള്ള ഈ നാട്ടുകൂട്ടം ഇപ്പോൾ വയനാട് ജില്ലയിലെ പൊഴുതന  പഞ്ചായത്തിൽ ആറാംമൈൽ മേൽമുറി കുറിച്യർ മലയിൽ ഉരുൾപൊട്ടലിൽ വീടടക്കം എല്ലാം നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്കു ഷെൽട്ടർ നിർമിക്കാനുള്ള ഒരുക്കത്തിലാണ്. പ്രസ്തുത പദ്ധതിയിലേക്കുള്ള അഡ്വാൻസ് തുക  പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് കൊയിലാണ്ടി ചാപ്റ്റർ ജനറൽ സെക്രട്ടറി റഷീദ് മൂടാടിയാൻ വയനാട് എം.പി. ഷാനവാസിന് കൈമാറി. കൂടാതെ പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ മിടുക്കനായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ഉരുൾപൊട്ടലിൽ നഷ്ട്ടപ്പെട്ട വീട് പുനരുദ്ധാരണത്തിനായി കൊയിലാണ്ടി കൂട്ടം സഹായം സെൻട്രൽ കൗൺസിൽ അംഗം  ജസീർ കാപ്പാട് , സ്കൂൾ അദ്ധ്യാപകനായ നാസർമാഷിന്‌ കൈമാറി. ഫാരിസ് ബിൻ സിദ്ദിഖ്, ഗഫൂർ കുന്നിക്കൽ എന്നിവർ സന്നിദ്ധരായിരുന്നു. കുട്ടനാട് ഭാഗത്തുള്ള ദുരിത്വാശ്വാസ പ്രവർത്തനത്തിന് റിയാദ് ചാപ്റ്റർ സഹായം വേറെയും നൽകിയിരുന്നു. 
 കേരളത്തിലെ  പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾ നേരിട്ട ജില്ലകളിൽ ഒന്നായ വയനാടിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചലും കനത്ത മഴയും വകവെക്കാതെ സഹായത്തിനായി രാപകലില്ലാതെ കൊയിലാണ്ടി കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്. പി. എച് ന്റെ നേതൃത്വത്തിൽ പോയ ആദ്യ സംഘത്തിൽ റഷീദ് മൂടാടിയാൻ , സഹീർ ഗാലക്സി, ഷഹീർ .പി.കെ, ഷിബിലി , സമീഷ്  സജീവൻ , ഫാരിസ് , റംഷാദ് മാടാക്കര എന്നിവരും, ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സന്ദർശനം നടത്തിയ സംഘത്തിൽ ജസീർ കാപ്പാട്, ജെ.പി.കെ തിക്കോടി എന്നിവരും ഉണ്ടായിരുന്നു. 
 ശിഹാബുദ്ധീൻ എസ്.പി.എച് , റഷീദ് മൂടാടിയാൻ, സഹീർ പി.കെ,  സഹീർ ഗാലക്സി , ജസീർ കാപ്പാട്, ഫാരിസ്   എന്നിവർ മൂന്നു നാല് ഘട്ടങ്ങളിലായി  തുടർ സന്ദർശനങ്ങൾ   നടത്തിയാണ് ഷെൽട്ടറിനു  അർഹതപ്പെട്ടവരെ കണ്ടെത്തിയത്. പ്രദേശത്തെ സാമൂഹിക പ്രവർത്തകരായ നാസർ മാസ്റ്റർ, അബ്ദു സമദ് എന്നിവർ പൂർണ്ണ പിന്തുണയുമായി കൊയിലാണ്ടി കൂട്ടം പ്രവർത്തകർക്ക് ഒപ്പമുണ്ട്. ഖത്തർ , ബഹ്‌റൈൻ , യു. എ.  ഇ,  കുവൈറ്റ്, സൗദി എന്നീ  ഗൾഫ് നാടുകളിലെയും,  കൊയിലാണ്ടി, ഡൽഹി , ബാംഗ്ലൂർ എന്നിവിടങ്ങളിലെയും ചാപ്റ്ററുകൾ സജീവമായി ഇതിനായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഷെൽട്ടർ നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ  ആഗ്രഹിക്കുന്നവർക്ക് കൊയിലാണ്ടി കൂട്ടം ചാപ്റ്റർ പ്രതിനിധികളുമായി  ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .ബഹ്‌റൈനിൽ ബന്ധപ്പെടേണ്ടത്  ഗിരീഷ് കാളിയതിനെയാണ് .നമ്പർ  39856331.മറ്റു ജി സി സി രാജ്യങ്ങളിലെ ബന്ധപ്പെടേണ്ടവരുടെ  നമ്പറുകൾ ഖത്തർ (ഫൈസൽ മൂസ 55094609),   യു. എ.  ഇ (സയ്ദ് താഹ ബഹ്സാൻ 507967450) , ദമ്മാം (ശിഹാബുദ്ധീൻ കൊയിലാണ്ടി  505827655), റിയാദ് (അബ്ദുൽ ഗഫൂർ 553235597) ജിദ്ദ ( സൈൻ കൊയിലാണ്ടി 552982551),  കുവൈറ്റ് (ശാഹുൽ ബേപ്പൂർ 66651095),  കൊയിലാണ്ടി (റിസ്‌വാനുൽ ഹഖ് 9895158545 ) , ഡൽഹി  (പവിത്രൻ കൊയിലാണ്ടി 9497210473), ബാംഗ്ലൂർ (അനീസ് 8277471968). 

You might also like

Most Viewed