പ്രവാസികൾക്കിടയിലെ ആത്‍മഹത്യ പ്രവണതക്കെതിരെ ബോധവൽക്കരണം നടത്തണം .- പ്രവാസി കമ്മീഷൻ


മനാമ. ഗൾഫ് രാജ്യങ്ങളിലുള്ള പ്രത്യേകിച്ചും ബഹറൈനിൽ ജോലിചെയ്യുന്ന പ്രവാസികൾക്കിടയിൽ ഏറിവരുന്ന ആത്‍മഹത്യ പ്രവണതക്കെതിരെ ബോധവത്കരണ ക്ലാസുകൾ അതാതു രാജ്യങ്ങളിലെ മലയാളി സംഘടനകൾ ഏറ്റടുത്ത് നടത്തണമെന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന പ്രവാസി കമ്മീഷൻ (കേരള ) യോഗം  അഭിപ്രായപ്പെട്ടു . ബഹ്റൈനിലും സൗദി അറേബ്യയിലും നിരവധി പേരാണ് ആത്‍മഹത്യ ചെയ്യുന്നത് .  ബഹ്‌റൈനിൽ  പാസ്പോർട്ടുകളിൽ സർ  നെയിം നിർബന്ധമാക്കുകയും പുതുക്കുമ്പോൾ സർനെയിമിൽ  ഏർപ്പെടുയത്തിയ അധിക ഫീസ്‌  ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യാ  മന്ത്രാലയത്തോട് കമ്മീഷൻ ആവശ്യപ്പെട്ടു . 10 സെന്റ് ഭൂമി മാത്രമുള്ള പ്രവാസികൾക്ക് ഡാറ്റ  ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വീടനുമതി ലഭിക്കാനുള്ള കാലതാമസം ഒഴിവഴിക്കൊടുക്കാൻ കേരള സർക്കാരിനോട്  വിവരം ധരിപ്പിക്കാനും തീരുമാനിച്ചതായി പ്രവാസി കംമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു .ചെയർപേഴ്സൺ റിട്ട : ജസ്റ്റിസ് ഭവദാസ് , മെമ്പർ മാരായ സുബൈർ കണ്ണൂർ , ബെന്യമിൻ , ആസാദ് തീരുർ , കമ്മീഷൻ സെക്രട്ടറി നിസാർ ഹംസ എന്നിവരും യോഗത്തിൽ  പങ്കെടുത്തു.

You might also like

Most Viewed