മലയാളി തൊഴിലന്വേഷകർക്കായി ബി.കെ.എസ് ജോബ് സെൽ


മനാമ:  ബഹ്‌റൈൻ കേരളീയസമാജം   ജോബ് സെൽ ബി കെ എസ്‌ ടോസ്റ്റ്‌ മാസ്റ്റേഴ്സസുമായി സഹകരിച്ച്‌ തൊഴിൽ അന്വേഷകർക്കായി ഇൻറർവ്യൂ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.  നാളെ രാത്രി 8.30 ന്  ബാബുരാജ്‌ ഹാളിൽ കേരളീയ സമാജം ടോസ്റ്റ്‌ മാസ്റ്റർ ക്ലബ്‌ മുൻ പ്രസിഡൻറ്   വിബീഷ്‌ ലക്ഷ്മണൻ പരിശീലന പരിപാടിക്ക്‌ നേതൃത്വം നൽകും. സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും പങ്കെടുക്കാം. രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കും ജോബ്‌ സെൽ കൺ വീനർ സുനിൽ തോമസുമായി 32232491 ബന്ധപ്പെടണം. തൊഴിൽ അന്വേഷകർ ജോബ് സെൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന bksjobcell@gmail.com മെയിൽ ഐഡിയിൽ അവരുടെ ബയോഡാറ്റ അയച്ചു കഴിഞ്ഞാൽ ജോബ് സെൽ  അവരുടെ നിശ്ചിത യോഗ്യതയ്ക്കനുസരിച്ച്‌ ഉദ്യോഗാർഥികളുടെ  ബയോഡാറ്റ   ആവശ്യമുള്ള സ്‌ഥാപനങ്ങളിലേയ്ക്ക് കൈമാറും. സമാജം ഇതിൽ  ഇടനിലക്കാരായി മാത്രമാണ് പ്രവർത്തിക്കുകയെന്നും  ഭാരവാഹികൾ അറിയിച്ചു.


You might also like

Most Viewed