തലമുടി സൗന്ദര്യ വർദ്ധക വസ്തുക്കളുടെ അമിത ഉപയോഗം കാൻസറിന് കാരണമാകുന്നു


മനാമ: തലമുടി സൗന്ദര്യ വർദ്ധക വസ്തുക്കളുടെ അമിത ഉപയോഗം കാൻസറിന് കാരണമാകുന്നുവെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ. ബ്രസീലിയൻ ഹെയർ ട്രീറ്റ്മെന്റാണ് കൂ­ടുതലായും കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നതെന്ന് ഇന്റർനാഷ്ണൽ ഹെൽത്ത് ഓർഗനൈസേഷൻ-സ് പറയുന്നത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെഡെർമറ്റോളജിസ്റ്റ് ഡോ. മരിയം ബാക്കി അഭി­പ്രായപ്പെടുന്നത്. സാധാരണ ഉപയോഗിക്കുന്ന ഹെയർ സ്ട്രെ­റ്റനിംഗിൽ പോ­ലും അപകടകരമായ കെമിക്കലുകലുകൾ അടങ്ങിയിട്ടുണ്ട്എന്നാണ്. പലതരത്തിലുള്ള ഹെയർ ട്രീറ്റുമെന്റുകളായ ബ്രസീ­ലീയൻ ട്രീറ്റ്മെന്റ്, കെരാറ്റിൻ, കൊ­ലാജൻ, ബോട്ടോക്സ്എന്നിവ വളരെ അപകടരമാണ്. പ്രകൃതി ദത്തമായ ഹെയർസ് ട്രൈ­റ്റനിംഗ് ഉത്പ്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമല്ല. മാ­ത്രമല്ലമാർക്കറ്റിൽ ലഭിക്കുന്നവയിൽ ആരോഗ്യത്തെ പ്രതികൂലമാ­യി ബാധിക്കുന്ന തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടു­ണ്ടെന്നും ഡോ. ബാക്ക്വി അഭി­പ്രായപ്പെട്ടു. ലോക്കൽ സലൂ­ണുകളിൽ സാധാരണ ബ്രസിലീയൻ, കെരാട്ടിൻ പോലുള്ള ഹെയർ ട്രീറ്റ്മെന്റുകളാണ് നൽകി വരുന്നത്. എന്നാൽ ഇവയി­ലെന്നും തന്നെ തലമുടിയുടെ ആരോഗ്യ സംരക്ഷണത്തിന്   വേ ണ്ടത്ര പ്രധാന്യം നൽകുന്നുമില്ല. ഇത്തരം ട്രീറ്റുമെന്റുകൾകാലക്രമേണ തലമുടിയ്ക് ദോഷകരമായാണ് ബാധിക്കു­ന്നത്. തലമുടിയുടെ സൗന്ദര്യത്തിന് അമിത പ്രാധാന്യം നൽ-കുന്ന സ്ത്രീകൾ എത്രയും പെട്ടന്ന് തലമുടിയ്ക്കും തലയോ‍‍ട്ടിക്കും ദോഷകരമാകുന്ന ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെഉപയോഗം നിർത്തണമെന്നും ഡോ. ബാക്ക്വി അഭി­പ്രായപ്പെട്ടു.മാ­ത്രമല്ല അത്തരം ഉത്പ്പന്നങ്ങളിൽ മാരകമായ രാസവസ്തു­ക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് ഉത്പന്നങ്ങൾ വാങ്ങുന്പോൾപരിശോധിക്കണമെന്നും അവർ വിശദീകരിച്ചു. ലേ­ഡീസ് സലൂണിന്റെ ഉടമയായ മരിയം അൽ മുലാ പറയുന്നത് തലമുടിയുടെ സൗന്ദര്യത്തിനായി സ്ത്രീകൾ കൂടുതലായും ഇത്തരത്തിലുള്ള ട്രീറ്റുമെന്റുകൾ ആവശ്യപ്പെ­ടുന്നുവെന്നാണ്. ഹെയർ സ്ട്രൈ­റ്റനിംഗ് പോലുള്ളവ അമി­തമായ മുടി കൊ­ഴിച്ചിലിനു കാരണമാകുന്നുവെന്നാണ് ഡോബാക്ക്വി പറയുന്നത്.

You might also like

Most Viewed