പ്രേ­രണ ബഹ്റൈൻ ചർച്ച നടത്തി


മനാമ: ആത്മഹത്യകളുടെ പിന്നാന്പുറം എന്ന വിഷയത്തിൽ പ്രേ­രണ ബഹ്റൈൻ ചർച്ച നടത്തി. പി.വി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആത്മഹത്യകളുടെ പിന്നാന്പുറങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു കൊ­ണ്ട് സാമൂഹിക പ്രവർത്തകൻ പങ്കജ് നാഭൻ സംസാരിച്ചു. പ്രവാസിസമൂഹത്തെയാ­കെ­ അങ്കലാപ്പിലാക്കിക്കൊ­ണ്ട് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഇരുപത്തി എട്ടോളം ആത്മഹത്യകളുടെപിന്നിലും പ്രധാന കാരണം കുടുംബ വഴക്കും മാനസിക സംഘർഷങ്ങളും സാന്പത്തിക പ്രശ്നവുമാണന്നും ഇത്തരം അവസ്ഥയിലേക്ക് ഓരോപ്രവാസിയെയും കൊ­ണ്ടെത്തിക്കുന്നതിൽ മനുഷ്യത്വ വിരുദ്ധമായ വട്ടിപലി­ശക്കാരായ മാഫിയാ സംഘങ്ങളുമാണെന്ന് യോഗത്തി
ൽ സംസാരിച്ചവർ അഭി­പ്രായപ്പെട്ടു. ഇങ്ങനെ പണം പലി­ശയ്ക്ക് വാങ്ങുന്നതിന്റെ ഭാഗമായി ബ്ലേഡ് പലി­ശക്കാരന് ജാമ്യമായി കൊ­ടുക്കുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും, സി.പി.ആർ, ്രബള കാർഡ്, പാസ്പോർട്ട്, മറ്റ് എഗ്രിമന്റുകളും പോരാത്തതിന് നാട്ടിലെ വസ്തുവിന്റെ ആധാരവും വരെ പണയപ്പെടുത്തി വാങ്ങുന്ന കാ്ര് തിരിച്ച് രണ്ടും മൂന്നും ഇരട്ടി കൊ­ടുത്തുതീർത്തിട്ടും വീണ്ടും വീണ്ടും ബ്ലാക്ക് മെയിൽ ചെയ്ത് പണം വാങ്ങുന്ന ഗുണ്ടാ ഏർപ്പാടിൽ രക്ഷയില്ലാതെയാണ് പലരും ജീവനൊ­ടു­ക്കേണ്ടിവരുന്നതെന്ന് ചർച്ചയിൽ വിലയിരുത്തി.

തുടർന്ന് നടന്ന ചർച്ചയിൽ എന്നാൽ പ്രവാസഭൂമിയിൽ പലി­്രക്കാരായി വിലസുന്നവരിൽ ബഹുഭൂരിപക്ഷവും മലയാളികളാ­ണെന്നതാണ് വസ്തു­ത പണമാണ് ജീവി­തത്തിന്റെ ചാലക്രക്തിഎന്ന തെറ്റായ ഒരു രാ­ഷ്ട്രീയം നമ്മുടെ സാമൂഹ്യ ജീവി­തത്തെ കയ്യടക്കിയിട്ടുണ്ടന്നും അത്തരത്തിൽ മനുഷ്യത്വം മരവിച്ചവന്റെ ബോ­ധമാണ് പലി­ശക്കാരന്റെ വേഷത്തിൽ നിസ്സഹായരായ മനുഷ്യരെ വളഞ്ഞു പിടിക്കുന്നതെന്നും പലി­ശ വിരുദ്ധ ജനകീയ സമി­തി കൺവീനർ യോഗാനന്ദർ അഭി­പ്രായപ്പെട്ടു. ജമാൽ നദ്്വി ഫ്രൻഡ്സ് ബഹ്റൈൻ, സുരേഷ് വി­ശ്വകല, അനിൽ വേങ്കോട് ഭൂമിക, തന്പി നാഗാർജുന, കെ­.ആർ നായർ‍ രാജു ഇരിങ്ങൽ­- കഥാകൃത്ത്, ഷെരീഫ് പോതു­പ്രവർത്തകൻ‍, ടി.എം രാജൻ പ്രേ­രണ, ദിൽഷാദ്, ഡോ. അബ്ദു­റഹിമാൻ, പ്രദീപ് വി­ശ്വകല, ബാബു, എന്നിവർ സംസാരിച്ചു.

You might also like

Most Viewed