ഓക്സിജൻ തീരുമെന്ന പേ­ടി വേണ്ട; ഷഹാന് ശ്വസിക്കാൻ ബഹ്റൈൻ വീ കെയർ ഓക്സിജൻ കോൺസൻട്രേറ്റർ നൽകി


മനാമ: ഒന്ന് ശ്വസിക്കണമെങ്കിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായം ആവശ്യമുള്ള ബഹ്റൈൻ പ്രവാസിയുടെ മകൻ ഷഹാന്റെ മാതാ­പിതാക്കൾക്ക് സിലിണ്ടറിലെ ഓക്സി­ ജൻ തീരുമെന്ന പേടി ഇനി വേണ്ട. ഷഹാനു നൽകാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഫിലി­പ്സ് കന്പനിയുടെ ഓക്സിജൻ കോൺ സൻട്രേ­റ്റർ എന്ന ഉപകരണം ബഹ്റൈനിലെ വി കെയർ എന്ന സംഘടന എത്തിച്ചുനൽകി. ബഹ്റൈൻ പ്രവാസിയും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് സ്വദേശിയുമായ മുഹമ്മദ് റിയാസിന്റെ മകൻ ഷഹാന അബ്ദുല്ലയാണ് ശ്വാസകോശം ചുരു­ ങ്ങിപ്പോകുന്ന കഞ്ചസ്റ്റു സിനറ്റിക് ഡിസീസ് എന്ന അസുഖവുമായി മല്ലടിച്ച് ചികിത്സയിൽ കഴിയുന്നത്. കാസർഗോഡ് ജില്ലയിലെ മലയോര മേഖലയിൽ താമസിക്കുന്ന ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ കഴിഞ്ഞ മാർച്ച് 18ന് ഫോർ പിഎം ന്യൂസ് പ്രസിദ്ധീ­ കരിച്ചിരുന്നു. ‘ഒന്ന് ശ്വസിക്കാൻ പ്രവാസിയു­ ടെ മകന് വേണം കരുണയുള്ളവരുടെ കൈ­ ത്താങ്ങ്‘ എന്ന തലക്കെട്ടിൽ വന്ന വാർത്തയെ തുടർന്ന് നിരവധി പ്രവാസിസംഘടനകളാണ് ഷഹാനും കുടുംബത്തിനും സഹായവുമായി എത്തിയത്.കഴിഞ്ഞ 8 വർഷമായി വിവിധ അസുഖങ്ങളാൽ ആശു­പത്രിയിൽ കയറിയി­ റങ്ങുന്ന ഷഹാന്റെ ചികിത്സാ ചിലവിനു വേ­ ണ്ടി ബഹ്റൈൻ പ്രവാസിയായ മുഹമ്മദ് റിയാസ് പാടുപെടുകയാണ്. അദ്ദേഹത്തിന് ഒരു ഷീഷ കടയിലെ ജോലിയിൽ നിന്നുള്ള ചെറിയ വരുമാനം മാ­ത്രമാണ് കുടുംബത്തി­ ന്റെ ഏക ആശ്രയം.സ്വന്തം മകന്റെ ചികിത്സാ ചിലവിനു വേണ്ടി കിടപ്പാടം പണയപ്പെടുത്തി ലോൺ എടുത്തതിന്റെ പേരിൽ ഇപ്പോൾ വീടി­ രിക്കുന്ന സ്ഥലവും ജപ്തി ഭീഷണിയിലാണ്. ഷഹാനെ കൂടാതെ ഏഴാം ക്ലാസ്സിൽ പഠിക്കു­ ന്ന ഒരു മകളും രണ്ടു വയസ്സുള്ള ഒരു മകനും കൂടി ഇവർക്കുണ്ട്. ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഷഹാൻ ശ്വസിച്ചാൽ കുറച്ചു നേരം കഴിഞ്ഞാൽ ശരീരം നീല നിറം ആവുകയും വല്ലാതെ വിമ്മിഷ്ടം അനുഭവപ്പെടുകയും ചെയ്യും. മലയോര മേ­ ഖലയായ വെള്ളരിക്കുണ്ടിനു അടുത്ത പ്രദേ­ ശത്തൊ­ന്നും ഓക്സിജൻ സിലിണ്ടർ ലഭ്യവു­ മല്ല. 40 കിലോമീറ്റർ ദൂരെയുള്ള കാഞ്ഞങ്ങാട് നഗരത്തിൽ ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്തു വേണം ഓരോ തവണയും സിലിണ്ടർ കൊ ണ്ടുവരേ­ണ്ടത്. ഈ ഒരവസ്ഥയിൽ പലപ്പോഴും ഓക്സിജൻ സിലിണ്ടറിന്റെ അഭാവവും ഉണ്ടാ­ കുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഫോർ പിഎം ന്യൂസ് ഈ കുടുംബത്തെ പ്പറ്റിയുള്ള വാർത്ത നൽകിയത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫ്ര­ണ്ട്സ് ഓഫ് ബഹ്റൈൻ, ലാൽ കെയർ തുടങ്ങിയ സന്നദ്ധ സംഘടനകളും ഇവർക്ക് സഹായവു­ മായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ബഹ്റൈനിലെ മലയാ­ ളികളുടെ കൂടായ്മയായ വി കെയർ ഫൗണ്ടേ­ ഷൻ നൽകിയ ഓക്സിജൻ കോൺസൻട്രേ­റ്റർ മെഷീനും, മാസ്ക്കും മറ്റ് ആനുകൂല്യങ്ങളും നാദാ­പുരം ഡിവൈഎസ്പി സുനിൽ കുമാർ ഷഹാ­ൻ്­റെ­ മാതാവിന് കൈമാറി. കൂടാതെ വളരെ പരിതാ­പകരമായ സാഹചര്യത്തിൽ ജീ­ വിതം തള്ളി നീക്കുന്ന മറ്റൊ­രു കുടുംബമായ പു­ ഷ്ക്കരൻ സരോജിനി ദന്പതികൾക്കുള്ള ധനസ ഹായ വിതരണവും കടമേരി ശക്തി ഓഡിറ്റോ­ റിയത്തിൽ വെച്ച് വി കെയർ ഭാരവാഹികൾ കൈമാറി. വി കെയർ ഫൗണ്ടേഷൻ പ്രതിനി­ ധികളായ രതിൻ നാഥ്, അറുമുഖൻ, സാമൂ­ ഹിക സാംസ്കാരിക രംഗത്തെ­ പ്രമുഖരും സംബന്ധിച്ചു. ബഹ്റൈൻ വി കെയർ സ്ഥാ­ പിതമായതു മുതൽ ഏകദേശം രണ്ടര ലക്ഷം രൂ­പയുടെ സഹായങ്ങൾ ദുരിതജീവിതമനു­ ഭവിക്കുന്നവർക്ക് കൈമാറിയതായി പ്രസിഡന്റ് റജി അറിയിച്ചു. ഷഹാന്റെ ശ്വാസ കോശത്തിന് ബലൂൺ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയ കൂ­ ടി നടത്തിയാൽ മാ­ത്രമേ ശ്വസന ഉപകരണം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയു. മുൻ­പ് ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ചു നൽകി­ യത് ലാൽ കെയർ ആയിരുന്നു. പുതിയ ശ്വസന സംവിധാനം വളരെ­ യധികം ഫലവത്താണെന്ന് ഷഹാന്റെ പി­ താവ് ഫോർ പിഎം ന്യൂസി­നോട് പറഞ്ഞു. ഉപകരണം ലഭ്യമായതിൽ പിന്നെ അവൻ നല്ല സന്തോഷവാനാണെന്നാണ് വീട്ടിൽ നിന്നുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു. ഷഹാന്റെ പി­ താവിന്റെ മൊ­ബൈൽ നന്പർ 36236237.ഷഹാ­ ന്റെ മാതാവിന്റെ ബാങ്ക്  അക്കൗണ്ട് നന്പർ. റു­ ഖിയ (A/C 4043810001300, IFSC KLGB 0040438, BRANCH PARAPPA, KASARGOD DIST).

You might also like

Most Viewed