കെട്ടിടം തകർന്നുവീണ് മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയെന്ന് സ്ഥിരീകരണം


മനാമ :രാജ്യ തലസ്‌ഥാനത്തിനടുത്തു ഇന്നലെ രാത്രി മൂന്നു നില കെട്ടിടം തകർന്ന് വീണു മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണെന്ന് ബംഗ്ലാദേശ് മന്ത്രാലയം സ്ഥിരീകരിച്ചു.  ബംഗ്ലാദേശിലെ ചാന്ദ്പുർ സ്വദേശി മൗസിനെയാണ് (38 ) തിരിച്ചറിഞ്ഞത്. നാല് പേരോളം മരിച്ചതായിട്ടാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.  40 ഓളം ആളുകളാണ് പരിക്കേറ്റ നിലയിൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിരവധി പേരെയാണ് പോലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷിച്ചത്. 

You might also like

Most Viewed