ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ചാരിറ്റി സദ്യ ഒരുക്കുന്നു


മനാമ: ബഹ്റൈനിലെ എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ്, അംഗങ്ങൾക്കായി ചാരിറ്റി സദ്യ ഒരുക്കുന്നു. "ദീപ്തകേരളം" എന്ന് നാമകരണം ചെയ്ത പരിപാടിയിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്നും ഒരു പങ്ക് പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുവാൻ നീക്കിവെയ്ക്കും.

ഒക്ടോബർ 12, വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെ നീളുന്ന പരിപാടികളിൽ കേരളത്തിലെ പ്രളയത്തിൽ കൂടെ കൈത്താങ്ങായി നിന്ന് സഹായിച്ച ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തക  ഫാത്തിമ അൽ മൻസൂരിയെ ആദരിക്കും.  തുടർന്ന് വനിതാ വിഭാഗം പ്രവർത്തകരുടെ തിരുവാതിരക്കളി, മിമിക്സ് പരേഡ് എന്നീ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed