ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി- ചെറുകാട്‌ അനുസ്മരണം നാളെ


മനാമ : ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ സാഹിത്യകാരൻ ചെറുകാട്‌ അനുസ്മരണവും ചെറുകാടിന്റെ സാഹിത്യ സാമൂഹ്യ ജീവിത പഠനവും നടത്തുന്നു . നാളെ  വൈകിട്ട് 5 മണിയ്ക്ക് പ്രതിഭ  ആസ്ഥാനത്തു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭ സീനിയർ അംഗം പി ടി തോമസ് ചെറുകാട്‌ അനുസ്മരണ പ്രഭാഷണം നടത്തും .പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. "സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം.
  ഈ ചടങ്ങിൽ വെച്ച് പ്രതിഭ അംഗം മനു കാരയാട്  രചിച്ച വെയിൽ പച്ച എന്ന കവിതാ  സമാഹരണത്തിന്റെ  പ്രകാശനവും നടക്കും എന്ന് ബഹ്‌റൈൻ പ്രതിഭ ആക്ടിങ് സെക്രെട്ടറി ലിവിൻ  കുമാർ , പ്രസിഡന്റ് മഹേഷ് മൊറാഴ , സാഹിത്യ വേദി കൺവീനർ അനഘ രാജീവൻ എന്നിവർ അറിയിച്ചു 

-

You might also like

Most Viewed