ഇരുപത് മുറികളിലായി 170 പേർ


മനാമ:കഴിഞ്ഞ ദിവസം മനാമയിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിന് സമീപ പരിസരത്തായി തകർന്ന് വീണ ഇരു നില കെട്ടിടത്തിലാണ് ഇരുപതു മുറികളിലായി ഏകദേശം 170 ഓളം പേർ താമസിചിരുന്നതെന്ന കണക്കുകൾ പുറത്തുവരുന്നത്. പത്ത് പേർ വരെ ഒരേ റൂമിൽ തിങ്ങി പാർത്തിരുന്ന ദുരവസ്ഥയായിരുന്നു ആ കെട്ടിടത്തിലെ അന്തേവാസികൾക്ക് ഉണ്ടായിരുന്നത്. തൊഴിൽ നിയമ പ്രകാരം പ്രവാസികളെ സംബന്ധിച്ച് അത് നിയപരമായ ലംഘനമാണ്. ഇത്തരം നിയമം ലംഘിക്കപ്പെടുന്ന നിരവധി കെട്ടിടങ്ങളാണ് അപകടം നടന്ന കെട്ടിടത്തിന് പരിസര പ്രദേശങ്ങളിൽ ഇനീയും ഉള്ളത്.20 മുറികളുള്ള ഈ ഇരുനില കെട്ടിടത്തിലെ താഴെ 7 മുറികളും ഒന്നാമത്തെ നിലയിൽ 10 ഉം മുകളിൽ 3മുറികളുമാണ്ഉണ്ടായിരുന്നത് താങ്ങാവുന്നതിലും അധികം ആളുകളുടെ വാസവും കെട്ടിടത്തിന്റെ കാലപഴക്കവുമാണ് ദുരന്തത്തിന് വിനയായത് എന്നാണ് പഠനങ്ങൾ സൂചപ്പിക്കുന്നത്. ആളുകളോടൊപ്പം തന്നെ അവർക്ക് വേണ്ട അവശ്യ ഫർണീച്ചറുകളുടെയും മറ്റ് സാധങ്ങളുടെ ഭാരവുമെല്ലാം കെട്ടിടത്തിനെ സംബന്ധിച്ച് പരിധിക്കും അപ്പുറമായിരുന്നു. ഈ അവസ്ഥയാണ് ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് തരിപ്പണമാവുകയും വലിയ ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തത്.

ഏതു സമയത്തും എളുപ്പം തീപ്പിടിക്കാവുന്ന കെട്ടിടങ്ങളിലെ വൈദ്യുതീ കരിച്ചതിന്റെ അവസ്‌ഥയും ശോചനീയമാണ്. വര്ഷങ്ങളായി വൈദ്യുതീകരിച്ച ഫ്‌ളാറ്റുകളിലെ വയറുകൾ പലതും ദ്രവിച്ച അവസ്‌ഥയിലാണ്‌.ഒരു പ്ലഗ് കണക്ഷനിൽ നിന്ന് തന്നെ അനുവദനീയമായതിലും കൂടുതൽ ഇലക്ട്രിക് ഉപകരണങ്ങളാണ് പത്തു പേര് വീതം താമസിക്കുന്ന മുറികളിൽ പലരും ഉപയോഗിക്കുന്നത്.പഴക്കം ചെന്ന എയര്കണ്ടീഷനുകളും ഫാനുകളും അടക്കം തൊഴിലാളികൾക്ക് അറിയാവുന്ന രീതിയിൽ കണക്ഷൻ കൊടുത്താണ് ഈ കെട്ടിടങ്ങളിൽ പലരും വൈദ്യുതി ഉപയോഗിക്കുന്നത്.

 

കഴിഞ്ഞ ദിവസം കെട്ടിടം തകർന്നു വീണ അപകടത്തിൽ 35 പേർക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. സൽമാനിയ ആശുപത്രിയിലും ബി ഡി എഫിലുമായി നാല്പത്തി അഞ്ചോളം പേർ ചികിത്സയിലാണ്. ബംഗ്ലാദേശി എംബസ്സിയുടെ ലേബർ കൗൺസിലർ ഷെയ്ഖ് മുഹമ്മദ് തഹിദുൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെയെല്ലാം നില അതീവ ഗുരുതരമാണെന്നും, അവരുടെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ളതെല്ലാം ചെയ്തു വരികയാണെന്നും മറ്റു അതിജീവന കാര്യങ്ങൾക്ക് വേണ്ടി തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണെന്നും അവർ പറഞ്ഞു. അവിടെ താമസിച്ചവർക്ക് എംബസിയുടെയോ എൽ .എം ആർ എ യുടെയോ സുരക്ഷാകേന്ദ്രങ്ങളിൽ താമസിക്കാമെന്നും അവർ അറിയിച്ചു. മൈഗ്രേഷൻ വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ് മാറിയേട്ടാ ഡയസ് ഇത്തരം കെട്ടിടങ്ങളുടെ ഉടമകൾക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് കെട്ടിടം തകർന്നത് എന്നതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് പബ്ലിക് സെക്യൂരിറ്റിയുടെ തലവൻ താരിഖ് അൽ ഹസൻ പറഞ്ഞു. ആളുകളുടെ ജീവന് സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിൽ കെട്ടിടങ്ങളുടെ ഉടമകൾ അവ സംരക്ഷിക്കുകയും ആവശ്യമായ അറ്റകുറ്റ പണികൾ യഥാസമയം നടത്തി കൊടുക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം മനാമയിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിന് സമീപ പരിസരത്തായി തകർന്ന് വീണ ഇരു നില കെട്ടിടത്തിലാണ് ഇരുപതു മുറികളിലായി ഏകദേശം 170 ഓളം പേർ താമസിചിരുന്നതെന്ന കണക്കുകൾ പുറത്തുവരുന്നത്.. പത്ത് ർ വരെ ഒരേ റൂമിൽ തിങ്ങി പാർത്തിരുന്ന ദുരവസ്ഥയായിരുന്നു ആ കെട്ടിടത്തിലെ അന്ധേവാസികൾക്ക് ഉണ്ടായിരുന്നത്. തൊഴിൽ നിയമ പ്രകാരം പ്രവാസികളെ സംബന്ധിച്ച് അത് നിയപരമായ ലംഘനമാണ്. ഇത്തരം നിയമം ലംഘിക്കപ്പെടുന്ന നിരവധി കെട്ടിടങ്ങളാണ് അപകടം നടന്ന കെട്ടിടത്തിന് പരിസര പ്രദേശങ്ങളിൽ ഇനീയും ഉള്ളത്.20 മുറികളുള്ള ഈ ഇരുനില കെട്ടിടത്തിലെ താഴെ 7 മുറികളും ഒന്നാമത്തെ നിലയിൽ 10 ഉം മുകളിൽ 3 മുറികളുമാണ്ഉണ്ടായിരുന്നത് താങ്ങാവുന്നതിലും അധികം ആളുകളുടെ വാസവും കെട്ടിടത്തിന്റെ കാലപഴക്കവുമാണ് ദുരന്തത്തിന് വിനയായത് എന്നാണ് പഠനങ്ങൾ സൂചപ്പിക്കുന്നത്. ആളുകളോടൊപ്പം തന്നെ അവർക്ക് വേണ്ട അവശ്യ ഫർണീച്ചറുകളുടെയും മറ്റ് സാധങ്ങളുടെ ഭാരവുമെല്ലാം കെട്ടിടത്തിനെ സംബന്ധിച്ച് പരിധിക്കും അപ്പുറമായിരുന്നു. ഈ അവസ്ഥയാണ് ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് തരിപ്പണമാവുകയും വലിയ ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തത്. ഏതു സമയത്തും എളുപ്പം തീപ്പിടിക്കാവുന്ന കെട്ടിടങ്ങളിലെ വൈദ്യുതീ കരിച്ചതിന്റെ അവസ്‌ഥയും ശോചനീയമാണ്. വര്ഷങ്ങളായി വൈദ്യുതീകരിച്ച ഫ്‌ളാറ്റുകളിലെ വയറുകൾ പലതും ദ്രവിച്ച അവസ്‌ഥയിലാണ്‌.ഒരു പ്ലഗ് കണക്ഷനിൽ നിന്ന് തന്നെ അനുവദനീയമായതിലും കൂടുതൽ ഇലക്ട്രിക് ഉപകരണങ്ങളാണ് പത്തു പേര് വീതം താമസിക്കുന്ന മുറികളിൽ പലരും ഉപയോഗിക്കുന്നത്. പഴക്കം ചെന്ന എയര്കണ്ടീഷനുകളും ഫാനുകളും അടക്കം തൊഴിലാളികൾക്ക് അറിയാവുന്ന രീതിയിൽ കണക്ഷൻ കൊടുത്താണ് ഈ കെട്ടിടങ്ങളിൽ പലരും വൈദ്യുതി ഉപയോഗിക്കുന്നത്.

കഴിനാജ് ദിവസം കെട്ടിടം തകർന്നു വീണഅപകടത്തിൽ 35 പേർക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. സൽമാനിയ ആശുപത്രിയിലും ബി ഡി എഫിലുമായി നാല്പത്തി അഞ്ചോളം പേർ ചികിത്സയിലാണ്. ബംഗ്ലാദേശി എംബസ്സിയുടെ ലേബർ കൗൺസിലർ ഷെയ്ഖ് മുഹമ്മദ് തഹിദുൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെയെല്ലാം നില അതീവ ഗുരുതരമാണെന്നും, അവരുടെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ളതെല്ലാം ചെയ്തു വരികയാണെന്നും മറ്റു അതിജീവന കാര്യങ്ങൾക്ക് വേണ്ടി തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണെന്നും അവർ പറഞ്ഞു. അവിടെ താമസിച്ചവർക്ക് എംബസിയുടെയോ എൽ .എം ആർ എ യുടെയോ സുരക്ഷാകേന്ദ്രങ്ങളിൽ താമസിക്കാമെന്നും അവർ അറിയിച്ചു. മൈഗ്രേഷൻ വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ് മാറിയേട്ടാ ഡയസ് ഇത്തരം കെട്ടിടങ്ങളുടെ ഉടമകൾക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് കെട്ടിടം തകർന്നത് എന്നതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് പബ്ലിക് സെക്യൂരിറ്റിയുടെ തലവൻ താരിഖ് അൽ ഹസൻ പറഞ്ഞു. ആളുകളുടെ ജീവന് സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിൽ കെട്ടിടങ്ങളുടെ ഉടമകൾ അവ സംരക്ഷിക്കുകയും ആവശ്യമായ അറ്റകുറ്റ പണികൾ യഥാസമയം നടത്തി കൊടുക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

You might also like

Most Viewed