ശബരിമല സ്ത്രീ പ്രവേശനം ഒരു രാഷ്ട്രീയ മുതലെടുപ്പോ? : ഫോർ പി എം അഭിപ്രായ സർവ്വേയ്ക്ക് മികച്ച പ്രതികരണം


മനാമ: ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി ശബരിമല ക്ഷേത്രത്തിൽ 10നും 50നും വയസിന് ഇടയിലുള്ള സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്ന    പശ്ചാത്തലത്തിൽ  ഫോർ പി എം ന്യൂസിന്റെ ആഭിമുഖ്യത്തി ശബരിമല സ്ത്രീ പ്രവേശനം ഒരു രാഷ്ട്രീയ മുതലെടുപ്പോ  എന്ന വിഷയത്തിൽ  നടത്തിയ അഭിപ്രായ സർവ്വേയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.  ശബരിമലസ്ത്രീ പ്രവേശന വിഷയത്തിൽ രാഷ്ട്രീയപ്പാർട്ടികൾ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നും സ്ത്രീ പ്രവേശനം എന്ന വിധിയെ അനുകൂലിക്കുന്നുവോ അതോ പ്രതികൂലിക്കുന്നുവോ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് അഭിപ്രായ സർവേയിലൂടെ ഉന്നയിച്ചിരുന്നത്. നിരവധി പേര് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തിക്കൊണ്ട് സർവ്വേയിൽ പങ്കാളികളായി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലൂടെനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കും , വിവാദ ചർച്ചകൾക്കും പിന്നിൽ വ്യക്തമായ രാഷ്ട്രീയ താല്പര്യങ്ങളും മുതലെടുപ്പും തന്നെയാണ് എന്നാണ് സർവേയിലൂടെ ഭൂരിഭാഗം പേരും രേഖപ്പെടുത്തിയത്.

 സെൻട്രൽ ഗവൺമെന്റിന്റെ ഒരു രാഷ്ട്രീയ കളിയാണ് ഇതെന്നും, കേരളത്തിലെ ജനങ്ങൾ പശുക്കൾ അല്ലെന്നും, ബിജെപി പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അങ്ങനെയെങ്കിൽ പ്രശ്നക്കാരെ ഇല്ലാതാകുമെന്നും തുടങ്ങി ശക്തമായ എതിർപ്പുകളോടെയും, മതപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് മത പണ്ഡിതന്മാരാണ് എന്ന് തുടങ്ങിയ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു.

അത് പോലെ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പ്രതിഷേധിക്കുന്നതിനേക്കാൾ പൊതുജനങ്ങൾ അഭിസംബോധന ചെയ്യേണ്ട നിരവധി സുപ്രധാനകാര്യങ്ങളുണ്ട്.ദൈവത്തെ സംരക്ഷിക്കുന്നതിനു വേണ്ടി  ആളുകൾ പ്രതിഷേധത്തിനിറങ്ങുന്നതു വളരെ മോശമായ കാര്യമാണ്. മനുഷ്യരാശിയുടെ ക്ഷേമത്തിനുവേണ്ടി മനുഷ്യൻ സൃഷ്ടിക്കപ്പെട്ട ഒരു ആശയമാണ് ദൈവം. മാത്രമല്ല, അനാവശ്യമായ വിവാദങ്ങൾമൂലം നമ്മുടെ മനസ്സിൻറെ സമാധാനം നഷ്ടപ്പെടുത്തുമെന്നത് ഓർക്കേണ്ടതുണ്ട്.  രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല മാധ്യമങ്ങളും ഈ മനോഭാവം ചൂഷണം ചെയ്യുകയാണ് എന്ന് തുടങ്ങിയ അഭിപ്രായങ്ങളും സർവേയിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ശബരിമലയിൽ പഴയ ആചാരം തുടരണം എന്ന് തന്നെയെന്ന അഭിപ്രായങ്ങളുമായി നിരവധിപേരും എത്തിയിട്ടുണ്ട്. അത് പോലെ തന്നെ അഭിപ്രായങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്താതെ എനിക്ക് ജാതി മതം എന്നിവ ഇല്ലെന്ന തുറന്ന സമീപനവുമായി വന്നവരും ഉണ്ട്. 

You might also like

Most Viewed