ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയെ കാണാതായി


മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിയെ കാണാതായി. സിയാം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം പണമ്പുഴ സാജു കുര്യനെയാണ്   (55 വയസ്സ്)  കാണാതായതായി  കമ്പനി അധികൃതർ ബന്ധുക്കളെ വിവരം അറിയിച്ചത്.

റിഫയിലെ കമ്പനിവക താമസ സ്‌ഥലത്തു സിച്ചിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 2007 മുതൽ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബം നാട്ടിലാണുള്ളത്. സഹോദരൻ സാബു കുര്യനും കുടുംബവും ബഹ്‌റൈനിൽ ഉണ്ട്. അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ 39288072  എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.

You might also like

Most Viewed