സെന്റ് മേരീസ് കത്തീഡ്രൽ വജ്ര ജൂബിലി ആഘോഷിച്ചു


മനാമ: ബഹ്‌റൈൻ  സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. .മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ മോറോൻ  മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ, ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ  ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.യൂഹാനോന് മാ ദീയസ്കോറോസ് തിരുമേനി എന്നിവരുടെ കാര്മികത്വത്തിൽ   നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം  കാതോലിക്കാ ബാവാ തിരുമേനി  കൊടിയേറ്റി. 
 തുടര്‍ന്ന്‍ നടന്ന വജ്ര ജൂബിലി ഉദ് ഘാടനം  സമ്മേളനത്തി ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനി അദ്ധ്യക്ഷനായിരുന്നു.  കാതോലിക്കാ ബാവാ തിരുമേനിയും മുഖ്യാതിഥിയായ   ഡോ. ഷേക്ക് കാലിദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും ചേര്‍ന്ന്‍ (ബഹറിന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ ചെയര്‍മാന്‍) ഭദ്രദീപം കൊളുത്തി  ഉദ് ഘാടനം  ചെയ്തു.ഇടവകയുടെ അറുപത് വര്‍ഷത്തെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡോക്യൂമെന്ററി പ്രസന്റേഷന്‍  നടത്തി. തുടർന്ന്  പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണം  നടത്തി. 
ഡോ. യൂഹാനോന് മാര് ദീയസ്കോറോസ് തിരുമേനി, കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര് ഷാജി ചാക്കോ, ദിസ് ഈസ് ബഹ്‌റൈൻ ചെയര്‍പേര്‍സന്‍ ബെറ്റ്സി മതീസണ്‍, അരുവിക്കര എം.എല്‍.എ. കെ. എസ്സ്. ശബരീനാഥന്‍, കോപ്റ്റിക് ചര്‍ച്ച് വികാരി ഫാദര്‍ റിവൈസ് ജോര്‍ജ്ജ്, ഇടവക ട്രസ്റ്റി ലെനി പി. മാത്യു, കെ.സി.ഇ.സി. പ്രസിഡണ്ട് റവ. ഫാദര്‍ നിബു ഏബ്രഹാം, വജ്ര ജൂബിലി കമ്മിറ്റി വൈസ് പ്രസിഡണ്ട് സോമന്‍ ബേബി, കേരളാ സമാജം പ്രസിഡണ്ട് പി. വി. രാധാക്യഷ്ണ പിള്ള, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് ബേബി, ജൂബിലി ജോ.ജനറൽ കൺവീനർമാരായ  എ. ഒ. ജോണി, ഏബ്രഹാം ജോര്ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടർന്ന്    2019 ഫെബ്രുവരി 14 വരെ നടക്കുന്ന വജ്ര ജൂബിലി ചടങ്ങുകള്‍ ജനറല് സെക്രട്ടറി എം. എം. മാത്യു അവതരിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് കേരളത്തില് ഉണ്ടായ മഹാപ്രളയത്തില് ഭവന രഹിതരായവര്ക്കു ഭവനം നിര്മ്മിച്ച് നല്കുന്നതിന്റെ ഉദ്ഘാടനം  കാതോലിക്കാ ബാവാ തിരുമേനിക്ക് ആദ്യഘടു നല്‍കികൊണ്ട് നിര്‍വഹിച്ചു.
ഇടവകയുടെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാരീഷ് ഡയറക്ടറിയുടെ പ്രകാശനവും, ഇടവകയുടെ കഴിഞ്ഞകാല ചരിത്രങ്ങളും ദൈനംദിന പ്രോഗ്രാമുകളും ചേര്‍ത്ത്‌ കൊണ്ടുള്ള  വെബ് സൈറ്റിന്റെ റി-ലോഞ്ചിങ്ങും നടന്നു. ഡയമണ്ട്  ജൂബിലി സ്പോണ്‍സര്‍ഷിപ്പ് ബി.എഫ്.സി. ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കിയുടെ പക്കല്‍ നിന്ന്‍ സ്വീകരിച്ച് കൊണ്ട്  ഉദ്ഘാടനം ചെയ്തു.  വജ്ര ജൂബിലി ജനറൽകൺവീനർ  ജോര്ജ്ജ് കുട്ടി കെ. നന്ദി പറഞ്ഞു.

You might also like

Most Viewed