ശാക്തേയം : പി.ടി നരേന്ദ്ര മേനോനെയും സുകുമാരി നരേന്ദ്ര മേനോനെയും ആദരിച്ചു


മനാമ. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസ്സോസിയേഷന്‍റെ ;ശാക്തേയം 2018 എന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കെ.സി.എ ഹാളില്‍ വച്ചു നടന്ന ചടങ്ങ് പ്രശസ്ത കവിയും കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ  അഡ്വ.  പി.ടി നരേന്ദ്ര മേനോനെയും പ്രശസ്ത കർണാടക സംഗീതജ്ഞയും സംഗീതാദ്ധ്യാപികയുമായ  സുകുമാരി നരേന്ദ്ര മേനോനെയും ആദരിച്ചു.
പ്രസിഡന്റ് പമ്പാവാസന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സന്തോഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പ്രമുഖസംഗീതജ്ഞന്‍ അമ്പിളിക്കുട്ടന്‍, വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. കെ.എസ് മേനോന്‍, എന്നിവര്‍ ആശംസാ പ്രസംഗം
നടത്തി. തുടര്‍ന്ന്‍ ശ്രീമതി സുകുമാരി നരേന്ദ്ര മേനോന്‍ സംഗീത കച്ചേരി അവതരിപ്പിച്ചു.
തുടർന്ന് കലാമണ്ഡലം ഗിരിജാ മേനോനും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും വനിതാ വിഭാഗം അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി.

You might also like

Most Viewed