ബംഗ്ലാദേശിയാണോ,ആന്ധ്രക്കാരനോ,ആരായാലും ആദ്യം സഹായിക്കാനെത്തുന്നത് മലയാളി കൂട്ടായ്മകൾ


മനാമ :അടിയന്തിര സാഹചര്യമുണ്ടായാൽ ഏതൊരാൾക്കും സഹായവുമായി എത്തിച്ചേരുന്നത് ആദ്യം മലയാളി സംഘടനകൾ തന്നെയെന്നാണ് എന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞാഴ്ചയിലെ കെട്ടിടം അപകടം ഉണ്ടായ പ്രദേശങ്ങളിൽ പ്രവാസി മലയാളി കൂട്ടായ്മകൾ കാഴ്ചവെച്ചത്. അപകടം നടന്നുകഴിഞ്ഞു ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെയിരുന്ന തൊഴിലാളികൾക്ക്  മണിക്കൂറുകൾക്കകം തന്നെ സാധനസാമഗ്രികളുമായി മലയാളിക്കൂട്ടായ്മകളും അവർക്ക് ഏകോപനവുമായി ഐ.സി.ആർ.എഫും നിലകൊണ്ടത് പ്രവാസികളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമാണ്.

നിരവധി മലയാളി സംഘടനകളാണ് തൊഴിലാളികൾക്ക് സഹായവുമായി എത്തിച്ചേർന്നതെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഐ സി ആർ.എഫ്അംഗം സുധീർതിരുനിലത്ത് എന്നിവർ പറഞ്ഞു.

ഭക്ഷ്യവസ്തുക്കൾ,വസ്ത്രങ്ങൾ,ഭക്ഷ്യ എണ്ണകൾ തുടങ്ങി തൊഴിലാളികൾക്ക് ഒരാഴ്ച കഴിയാനാവശ്യമായ എല്ലാ സാധങ്ങളും ഉടനടി എത്തിക്കാൻ മലയാളിക്കൂട്ടായ്മകൾ ഒത്തൊരുമിച്ചെത്തി.ഫ്രണ്ടസ്ഓഫ് ബഹ്‌റൈൻ,മലയാളി മനസ്സ് ബഹ്‌റൈൻ, ഐ സി ആർ എഫ്, മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ,മാതാ അമൃതാനന്ദമയി സേവാ സമിതി തുടങ്ങി നിരവധി സംഘടനകളാണ് ഇക്കാര്യത്തിൽ പ്രവർത്തനക്ഷമമായിആദ്യം  എത്തിച്ചേർന്നത്. 

You might also like

Most Viewed