മനാമ വിട്ടുള്ള കളിക്കൊന്നും തങ്ങളെ കിട്ടില്ലെന്ന് തൊഴിലാളി സമൂഹം


മനാമ :തുടർച്ചയായ അപകടങ്ങൾ ഉണ്ടായാലും സുരക്ഷാ പ്രശ്നം ഉണ്ടായാലും മനാമ വിട്ടുള്ള കളിക്കൊന്നും തങ്ങൾ  ഇല്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. ആദ്യകാലം തൊട്ടേയുള്ള തൊഴിലാളി സമൂഹത്തിന്റെ അഭയ കേന്ദ്രമാണ് മനാമ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുല്ല നിർമ്മാണ പ്രവർത്തികൾക്ക് തൊഴിലാളികളെ അന്വേഷിച്ചെത്തുന്നവർ ആദ്യം ചെല്ലുന്നതും മനാമയിലെ തൊഴിലാളികളുടെ വിഹാര കേന്ദ്രമായ ഗല്ലികളിലേക്കാണ്.അത് കൊണ്ട് തന്നെ ഇവിടം വിട്ടുപോകാൻ ആരും കൂട്ടാക്കുന്നില്ല. മനാമ വിട്ടു പോയാൽ  ഇല്ലാതാകും എന്ന ഭീതിയാണ് തൊഴിലാളികളെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ച കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് താമസ സ്‌ഥലം നഷ്ടമായപ്പോൾ അവർക്കു അമൽ ഹസം അടക്കമുള്ള മറ്റു സ്‌ഥലങ്ങളിൽ താമസ സംവിധാനം ഒരുക്കാൻ തയ്യാറായി ഗുരുദ്വാര അടക്കമുള്ള സംഘടനകൾ മുന്നോട്ട് വന്നിരുന്നുവെങ്കിലും മനാമയിലെ ഗല്ലി വിട്ടുപോകാൻ ആരും തയ്യാറാകുന്നില്ല. ഇപ്പോഴും പല സ്നേഹിതരുടെയും മറ്റും മുറികളിൽ കഴിഞ്ഞുകൂടുകയാണ് താമസ സൗകര്യം നഷ്ടപ്പെട്ട പല തൊഴിലാളികളും. 

You might also like

Most Viewed