ഹാർമണി വോക് വിത്ത് കേരള- ഇന്ന് നാടൻപാട്ടും കഥാപ്രസംഗവും


മനാമ: ബഹ്‌റൈൻ കേരളീയസമാജം ഓണം-നവരാത്രി ആഘോഷത്തോട് നുബന്ധിച്ചു സംഘടിപ്പിക്കുന്ന ഹാർമണി വോക് വിത്ത് കേരളയിൽ ഇന്ന് പ്രശസ്ത കാഥികന്‍ സുലൈമാന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ആരവം ബഹ്‌റൈൻ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടായിരിക്കും.
അത് കൂടാതെ ബഹ്‌റൈനിലെ കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി "ചന്ദ്രകാന്തം" അവതരിപ്പിക്കും.നാളെ  രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങളും സമാജത്തിലെ കൗമാര പ്രതിഭകള്‍ അവതരിപ്പിക്കുന്ന കര്‍ണാട്ടിക് സംഗീത കച്ചേരിയും ഉണ്ടായിരിക്കും. 

You might also like

Most Viewed