ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


മനാമ : ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റേയും പ്രതിജ്ഞാബദ്ധതയുടെയും ഭാഗമായി "സുസ്ഥിര ക്ഷേമം" എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ ആരോഗ്യ ക്ഷേമം, ആരോഗ്യകരമായ ജീവിത നിലവാരം, ജീവിതസാഹചര്യങ്ങൾ, നല്ല ഭക്ഷണം, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടുള്ളതാണ് പരുപാടി. മനാമയിൽ പുതുതായി തുറന്ന ഷിഫ അൽജസീറ ഹോസ്പിറ്റലിന്റെ ശാഖയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമൂഹ്യവും വ്യക്തിപരവുമായ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കേന്ദ്രമാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം.

ഷിഫ അൽജസീറ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റ് ഡോ. പ്രദീപ്, സമീകൃത ആഹാര ത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണം, പോഷകാഹാര ഘടകങ്ങൾ എന്നിവയെക്കുറിച്ചുമുള്ള ചർച്ച നയിച്ചു. ദൈനംദിന ജീവിതത്തെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ചുമുള്ള സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ജമാൽ, ജനറൽ സെക്രട്ടറി മുഹമ്മദ് യഹ്യ, എന്നിവർ ക്‌ളാസുകൾ നയിച്ചവർക്കും ഷിഫ അൽജസീറ ഹോസ്പിറ്റലിന്റെ പ്രതിനിധികൾക്കും നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തിന് പ്രയോജനകരമായ പദ്ധതികൾ തുടരുമെന്നും സാമൂഹ്യ-സാംസ്കാരിക പ്രാധാന്യം നൽകുന്ന വിഷയങ്ങളിൽ ചർച്ചകൾ നടത്തുമെന്നും ഐ,എഫ്.എഫ് വ്യക്തമാക്കി.

You might also like

Most Viewed