ഗാന്ധി ഭജൻ മോദിയെ ബഹ്‌റൈനിലെത്തിക്കുമോ?


മനാമ: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട 'വൈഷ്ണവജനതോ ' എന്ന ഭജൻ ഒരു ബഹ്‌റൈൻ സ്വദേശി പാടിയപ്പോൾ അത് രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാരുടെ ട്വിറ്ററിൽ സ്‌ഥാനം പിടിച്ചുകഴിഞ്ഞു .ഇന്നലെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്വിറ്ററിൽ ബഹ്‌റൈൻ ഗായിക പാടിയ ഈ ഭജൻ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യപ്പെട്ടത്. മഹാത്മാഗാന്ധിയുടെ 150 താമത് ജന്മദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ യുവഗായിക ഇന്ത്യൻ ജനതയ്ക്കായ് പാടിയ വൈഷ്ണവജനതോ എന്ന് തുടങ്ങുന്ന ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജൻ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റ് ചെയ്തപ്പോൾ ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അത് റീ ട്വീറ്റ് ചെയ്യുകയും വൈറലായി മാറുകയുമാണ്. ബഹ്‌റൈനി ഗായികയും നർത്തകിയുമായ നൂർ ആണ് ഈഗാനം പാടി ചിത്രീകരിച്ചത്. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 നു നടന്ന ചടങ്ങിൽ ഈ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.ഗാന്ധിജിയുടെ 150 ആം ജന്മവാർഷികം പ്രമാണിച്ച് 124 രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഗായകരാണ് ഈ ഗാനമാലപിച്ച് വീഡിയോ ചിത്രീകരിച്ചത്. ലോകത്തിലെമ്പാടുമുള്ള ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരം ഈ ഗാനം വീഡിയോ ആക്കിയപ്പോൾ ബഹ്‌റൈനിലെ ഗായിക നൂറിനാണ് ഇതിൽ പാടാൻ അവസരം കൈവന്നത്. ഇന്ത്യൻ കലകളെ ഏറെ സ്നേഹിക്കുന്ന ഈ യുവ കലാകാരി ബഹ്‌റൈനിലെ കലാസ്‌ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്ട്സിൽ വർഷങ്ങളായി ഭരതനാട്യം,കുച്ചിപ്പുടി,വയലിൻ തുടങ്ങിയവയും അഭ്യസിച്ചുവരികയാണ്.

ഇന്ത്യൻ എംബസി വൈഷ്ണവജനതോ ഭജൻ പാടി വീഡിയോ ആക്കാൻ ആവശ്യപ്പെട്ടപ്പോൾ നൂർ വളരെ സന്തോഷത്തോടെ അത് സ്വീകരിക്കുകയായിരുന്നു. വയലിനിൽ ഐ ഐ പി എ യിലെ നൂറിന്റെ വയലിൻ ഗുരു ജയകുമാറും തബലയിൽ സുരേഷും പിന്നണി വായിച്ചു.ബഹ്‌റൈനിലെ ചരിത്ര ,സാംസ്കാരിക പാരമ്പര്യം വെളിവാക്കുന്ന അറാദ് ഫോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ ചിത്രീകരണം നടന്നത്.എംബസിക്കുവേണ്ടി സൽമാനിയ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ ആയ അൻസാരി,ഹുസൈൻ തുടങ്ങിയവരാണ് ആൽബം ചിത്രീകരിച്ചത്.

ഇരു രാജ്യങ്ങളുടെയും തലവന്മാർ ഈ ഗാനം ട്വിറ്റ് ചെയ്തത് ഇന്ത്യയും ബഹ്റൈനുമായുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതിഫലനമായി മാത്രമല്ല,അടുത്തുതന്നെ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ സൂചന കൂടി നൽകുകയാണ്

article-image

ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജൻ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റ് ചെയ്തപ്പോൾ

You might also like

Most Viewed