ഷഹാന് സഹായഹസ്തവുമായി കുന്നംകുളം കൂട്ടായ്മ


മനാമ:   ഒന്ന് ശ്വസിക്കണമെങ്കിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായം ആവശ്യമുണ്ടെന്നുള്ള തലക്കെട്ടോടെ ഫോർ പി എം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് പ്രവാസിയുടെ മകന് സഹായവുമായി വീണ്ടും മലയാളി കൂട്ടായ്മ. ബഹ്‌റൈൻ  പ്രവാസിയു റിയാസിന്റെ  മകൻ ഷഹാനാണ്‌ സഹായം നൽകാൻ സന്നദ്ധരായി കുന്നം കുളം പ്രവാസി കൂടായ്മ അംഗങ്ങൾ എത്തിയത്.  

കഴിഞ്ഞ ദിവസം  അൽ സുഖയ്യ റസ്റ്റോറന്റിൽ വച്ച്‌ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച ഒരു ലക്ഷത്തി പതിനായിരം രൂപയോളം രൂപ ഷഹാന്റെ പിതാവിനു  കുന്നംകുളം കൂട്ടായ്മയുടെ ഭാരവാഹികൾ കൈമാറുകയും ചെയ്തു.കൂട്ടായ്മയുടെ ഭാരവാഹികളായ ആരിഫ്‌ പോർക്കുളവും സനിൽ കാണിപ്പയ്യൂരും ആണു ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.കൂട്ടായ്മയുടെ പ്രസിഡണ്ട്‌ ജോയ്‌ ചൊവ്വന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജെറി കോലാടി സ്വാഗതവും ട്രഷറർ അരുൺ രാംദാസ്‌ നന്ദിയും പറഞ്ഞു.

You might also like

Most Viewed