ബഹ്‌റൈനിൽ ചില ഇടങ്ങളിൽ മഴ : ഗതാഗതം തടസ്സപ്പെട്ടു


മനാമ :ബഹ്‌റൈനിൽ ഇന്നും ചിലയിടങ്ങളിൽ  കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന്  മഴ പെയ്തു.  ശക്തമായ കാറ്റും അതോടൊപ്പം പൊടിക്കാറ്റും വീശിയതിനാൽ പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും ശക്തിയായ മഴയും ഇടിവെട്ടും ഉണ്ടാകുമെന്ന് കാലാവസ്ഥ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങളോട് സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന നിർദേശവും ഉണ്ടായിരുന്നു.  കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സിത്ര , രിഫ എന്നീ പ്രദേശങ്ങളിലെ വീടുകളിലും ഫ്ളാറ്റുകളിലും വെള്ളം കയറി ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.   

You might also like

Most Viewed