രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കലർത്തരുത്


മനാമ : ഇമാമുമാർക്കും, മുഅസീനുകൾക്കും, മത പ്രഭാഷകർക്കുമായി ജാഫറി എൻഡോവ്മെൻറ് ഡയറക്ടറേറ്റ് സർക്കുലർ പുറപ്പെടുവിച്ചു. ആരാധനാ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുകയും തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നത് നിരോധിക്കുന്നതിനാണ് സർക്കുലർ. ജാഫറി കമ്മിറ്റി ചെയർമാനും, ജസ്റ്റിസ്, ഇസ്ലാമിക് അഫേഴ്സ് ആൻഡ് എന്റോമെൻറ്സ് മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദേശത്തെ ആസ്പദമാക്കി, ഹയർ കമ്മിറ്റി നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സർക്കുലർ പുറപ്പെടുവിച്ചത്.

ആരാധനാലയങ്ങളിൽ റാലികൾ സംഘടിപ്പിക്കുകയോ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഡയറക്ടറേറ്റ് ഇമാമുമാർക്കും, മുഅസീനുകൾക്കും, മത പ്രഭാഷകർക്കും മുന്നറിയിപ്പ് നൽകി. മസ്ജിദുകൾ, സമുദായ കേന്ദ്രങ്ങൾ, അല്ലെങ്കിൽ അതുപോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാതിരിക്കാൻ പ്രചോദനം നൽകണം എന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നു. ഷൂറ, റെപ്രസന്റേറ്റീവ് കൌൺസിൽ, അതിലെ ഭേദഗതികൾ എന്നിവയെക്കുറിച്ചുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 22 /ബി ഭേദഗതി 15/2002 പ്രകാരം ആരാധനാലയങ്ങൾ, ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, പൊതു - സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളും പ്രഭാഷണങ്ങളും നടത്തുന്നതിന് നിരോധനമുണ്ട്.

പൊതു സ്ഥലങ്ങൾ, തെരുവുകൾ, റോഡുകൾ, മന്ത്രാലയത്തിൻറെയും ഡയറക്ടറേറ്റുകളുടെയും പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പ്രചാരണ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം 365,467 പേർ പാർലമെൻററി, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അർഹരാണ്. 2014 ലെ തെരഞ്ഞെടുപ്പിനെക്കാൾ 15,754 വോട്ടർമാരാണ് 2018 ലെ തെരഞ്ഞെടുപ്പിന് കൂടുതലായുള്ളത്.

10 നിയോജകമണ്ഡലങ്ങളിലായി 81,892 വോട്ടർമാരാണ് കാപിറ്റൽ ഗവർണറേറ്റിലുള്ളത്. 8 നിയോജകമണ്ഡലങ്ങളിലായി 79,213 വോട്ടർമാർ മുഹറഖ് ഗവർണറേറ്റിൽ ഉണ്ട്. 12 നിയോജകമണ്ഡലങ്ങളിലായി 125,870 വോട്ടർമാർ നോർത്തേൺ ഗവർണറേറ്റിൽ നിന്നുണ്ട്. 10 നിയോജകമണ്ഡലങ്ങളുള്ള നോർത്തേൺ ഗവർണറേറ്റിൽ 78,492 പേർ വോട്ട് രേഖപ്പെടുത്തും. നവംബർ 24 നാണ് തിരഞ്ഞെടുപ്പ്. വിജയികളില്ലാത്ത മണ്ഡലങ്ങളിൽ ഡിസംബർ ഒന്നിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

You might also like

Most Viewed