ബഹ്റൈൻ വ്യോമയാന ഇന്ധന വിപണന കേന്ദ്രമായി മാറുന്നു


മനാമ : ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ട് (ബി.ഐ.എ) പുതിയ ഫ്യൂവൽ ഫാം കോംപ്ലക്സ് 2019 പകുതിയോടെ നിലവിൽ വരും. ഇതോടെ മേഖലയിലെ പ്രധാന വ്യോമയാന ഇന്ധന വിപണന കേന്ദ്രമായി ബഹ്‌റൈൻ മാറുമെന്നാണ് കരുതുന്നത്. 2018 ലെ ബഹ്റൈൻ ഇൻറർനാഷണൽ എയർഷോയിൽ (ബി.ഐ.എ.എസ്) ആഗോള വ്യോമയാന വിഭാഗത്തിനു മുൻപിൽ ബിഎസി ജെറ്റ് ഫ്യൂവൽ കമ്പനി (ബി.ജെ.എഫ്.കോ) അതിന്റെ ഏറ്റവും പുതിയ നാഴികക്കല്ലുകൾ പ്രദർശിപ്പിക്കും. ബി.ഐ.എയിൽ വിമാന ഇന്ധനവിതരണവും ഓപ്പറേഷൻ പ്രക്രിയകളും എങ്ങനെ കൈകാര്യം ചെയ്യുമെന്നും പ്രദർശനത്തിൽ വ്യക്തമാക്കും. 30,000 ക്യുബിക് മീറ്ററാണ് ബി.ഐ.എയുടെ സംഭാരണ ശേഷി. ഇത് വലിയ എയർക്രാഫ്റ്റുകൾ കൈകാര്യം ചെയ്യുന്നതിന് സഹായകമാണ്.

ബഹ്റൈൻ ഇൻറർനാഷണൽ എയർഷോ 2018 ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിലും ബി.ഐ.എ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലും സഖീർ എയർ ബേസിൽ നവംബർ 14 മുതൽ 16 വരെ നടക്കും. ട്രാൻസ്പോർട്ട് ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും റോയൽ ബഹ്റൈൻ എയർ ഫോഴ്‌സും ചേർന്ന് ഫാൺബറോ ഇന്റർനാഷണലുമായി സഹകരിച്ചാണ് എയര്ഷോ സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 അനുസരിച്ച് രാജ്യത്തിന്റെ എണ്ണ, വാതക മേഖല കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വിപുലമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഫ്യൂവൽ ഫാം കോംപ്ലക്സ് നിർമ്മിക്കുന്നത്. എയർപോർട്ട് മോഡേണൈസേഷൻ പ്രോഗ്രാമിന്റെ ഒരു പ്രധാന ഘടകമാണ് ഇതെന്നും ബിജെഎഫ്സിഓ ചെയർമാൻ അബ്ദുൽ മജീദ് അൽ ഖസാബ് പറഞ്ഞു.

10,000 ക്യൂബിക് മീറ്റർ വീതം ശേഷിയുള്ള മൂന്ന് വ്യോമയാന ഇന്ധന ടാങ്കുകൾക്ക് 77,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബി ഐ എയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എയർലൈനുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ ഇന്ധനം ലഭ്യമാക്കുന്നതിന് പദ്ധതി സുപ്രധാന പങ്കുവഹിക്കും.

പദ്ധതി ബഹ്റൈനെ ഒരു പ്രധാന പ്രാദേശിക വ്യോമ ഇന്ധന കേന്ദ്രമാക്കി മാറ്റുകയും, ഇന്ധന വിപണനത്തെ ലാഭകരമാക്കുകയും ചെയ്യും. ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിംഗ് കമ്പനി ബഹ്റൈൻ എയർപോർട്ട് കമ്പനി (ബിഎസി),യുടെ നിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിർദേശങ്ങൾ പിൻതുടർന്നാണ്ബി എസിയുടെ പരിധിയിലുള്ള സമുച്ചയം നിർമിക്കുന്നതും ഇന്ധന ടാങ്കുകൾ സ്ഥാപിക്കുന്നതും.

You might also like

Most Viewed