ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി നിര്യാതയായി


മനാമ: ബഹ്‌റൈൻ പ്രവാസി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശുക്കൂർ മൊയ്ദീന്റെ മകൾ  ഇന്ത്യൻ സ്‌കൂൾ  എട്ടാം തരം വിദ്യാർഥിനി  ആമിനാ ശുക്കൂർ (13 വയസ്സ്‌) നിര്യാതയായി. ഇന്നലെ വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  പരിശോധനക്കായി ആശുപതിയിൽ പോയതായിരുന്നു.  കോട്ടയം സ്വദേശിനി അനീഷയാണ്‌ മാതാവ്‌. അമീൻ ശുക്കൂർ (ഇന്ത്യൻ സ്കൂൾ ഏഴാം തരം) സഹോദരൻ ആണ്‌. പിതാവ്‌ ശുക്കൂർ മൊയ്ദീൻ ബിഡിഎഫിൽ ജോലി ചെയ്യുന്നു. പിതാവിന്റെ സഹോദരന്മാരായ ഫൈസൽ മൊയ്ദീൻ ലാജുദ്ദീൻ മൊയ്ദീൻ, ഷബീർ മൊയ്‌ദീൻ,   സഹോദരി സുനിത മൊയ്‌ദീൻ,  സുനിതയുടെ ഭർത്താവ് നൗഷാദ് എന്നിവർ ബഹ്‌റൈനിൽ വിവിധ ജോലികൾ ചെയ്യുന്നു. ആമിന റഫ ഇസ്ലാമിക്‌ മദ്‌റസയിലെയും  വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം ബഹ്‌റൈനിൽ സംസ്കരിക്കും
 
 
 
 
 

You might also like

Most Viewed