ആകാശവിസ്മയം:ആദ്യ ദിനത്തിൽ  നടന്നത് 700 മില്യൻ ഡോളറിന്റെ  വ്യാപാരം 


മനാമ: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്നവർക്കു ആകാശക്കാഴ്ചയുടെ പുതിയ മാനങ്ങൾ സൃഷ്ടിച്ച് ബഹ്‌റൈൻ ഷോ ആദ്യ ദിനത്തിൽ മുന്നേറിയപ്പോൾ നടന്നത് 700 മില്യൺ ഡോളറിന്റെ വ്യാപാരം. വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികളുടെ വിമാനങ്ങൾ, യുദ്ധോപകരണങ്ങൾ, പ്രതിരോധ സേനയ്ക്കാവശ്യമായ സാങ്കേതിക  ഉപകരണങ്ങൾ തുടങ്ങിയവയുടെ വ്യാപാരത്തിലാണ് ആദ്യ ദിനത്തിൽ തന്നെ ഇത്രയും വലിയ തുകയ്ക്കുള്ള  ഡീലുകൾക്ക് ഒപ്പുവയ്ക്കപ്പെട്ടത്.

  രാജ്യത്തെ പ്രധാന പരിപാടികളിൽ ഒന്നായ ബഹ്റൈന്‍ ഇന്റർനാഷണൽ എയർഷോയ്ക്ക് സാക്കീറിലെ എയർ ബേസിൽ ഇന്നലെ  രാവിലെ തുടക്കമായതോടെ അതിനോടനുബന്ധിച്ചുള്ള പ്രദർശന നഗരിയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകളിൽ  പല തരത്തിലുള്ള ബിസിനസ് സംരംഭങ്ങൾക്കും ഉടമ്പടികൾ ആയത്. ബഹ്‌റൈൻ രാജാവിന്റെ രക്ഷാകര്തൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രതിനിധിയും  എയർഷോ  ഓർഗനൈസിംഗ് കമ്മിറ്റി  തലവനുമായ  ഷെയ്ക്ക് അബ്ദുള്ള ബിൻ ഹമദ്  അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഗതാഗത,വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹമ്മദ് മുഹമ്മദ്,മറ്റു മന്ത്രാലയം പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ബഹ്റൈൻ പോലീസ് ഫോഴ്സ്സ്, ഡിഫന്‍സിന്റെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.തുടർന്ന് എയർ ഷോ എക്സിസിബിഷൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. ഉച്ചയ്ക്ക് 12:45 ന് വിമാനങ്ങളുടെയും ഫൈറ്റ് ജെറ്ററുകളുടെയും ഡിസ് പ്ലേ  ആരംഭിച്ചു. ബഹ്റൈൻ ഡിഫൻറ് ഫോഴ്സിന്റെ പാരച്യൂട്ട് ഡ്രോപ്പ് ആയിരുന്നു തുടക്കം. തുടർന്ന് റോയൽ ബഹ്റൈൻ എയർഫോഴ്സിസിന്റെ ഫ്ലൈപാസ്റ്റ്റ്റ് ആരംഭിച്ചു.  തുടർന്ന് യു എ ഇ യുടെ വർണാഭമായ മിറാഷ് 2000 ആകാശത്ത് അത്ഭുതങ്ങൾ കാട്ടി ആകാശ പ്രേമികൾക്ക് ആനന്ദം നൽകി. ഇവയുടെ മിറാഷ് 2000നു ശേഷം ഗള്‍ഫ് എയര്‍ ഡി787  - 9  അവതരിപ്പിച്ച ഫ്ലൈ പാസ്റ്റ് .  യു.എ.ഇയുടെ എഫ് 16, ഫ്രൈസ് ട്രികളറി,   യു.എസ് എം.സി എം.വി 22 ,      എഎഫ് ബി 1 ബി എന്നിവയുടെ ആകാശ പ്രദര്‍ശനവും നടന്നു. ഉച്ചയ്ക്ക മൂന്ന് മണിക്ക് ശേഷം മാലിയുടെ എക്ലിപ്സ് 550. കുവൈറ്റ് എയര്‍വേയ്സ്, ബി77, റാഫ് തൈഫൂണ്‍, ഡിഎച്ച് എല്‍ ബി767, യു.എസ് എം.സി എഫ് -35, യു.എസ്.എ.എഫ് .എഫ് 16, അല്‍ ഫര്‍സാന്‍, ഗ്ലോബല്‍ സ്റ്റാര്‍സ്   എന്നിവയുടെ ഡിസ് പ്ലേയും  നടന്നു. 

ഇന്നും നാളെയുമായി കൂടുതൽ വിമാനക്കമ്പനികളുമായുള്ള വിവിധ വാണിജ്യ സംരംഭങ്ങളുമായും രാജ്യം കരാറുകളിൽ ഏർപ്പെടുമെന്ന് മന്ത്രി കമാൽ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മുൻ നിരയിലുള്ള 15 എയ്‌റോ സ്പാക് കമ്പനികളിൽ 11 കമ്പനികളും രാജ്യത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഈ ഷോയിലൂടെ രാജ്യത്തിനാകുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

 

ആകാശവിസ്മയങ്ങൾ തീർക്കാൻ ഇവർ

ബഹ്‌റൈനിൽ മൂന്ന് നാളുകളിൽ നടക്കുന്ന എയർ ഷോയിൽ ആകാശ വിസ്മയങ്ങൾ തീർക്കുന്നത് ബഹ്‌റൈൻ പ്രതിരോധ സേന കൂടാതെ വിവിധ രാജ്യങ്ങളുടെ എയ്‌റോബാറ്റിക്സ് ടീം ആണ്.എമിറാത്തി അൽ ഫുർസാൻ,റഷ്യൻ നൈറ്റ്സ്,ഗ്ലോബൽ സ്റ്റാർ എയ്‌റോബാറ്റിക് ടീം,ബ്ളാക് ഫാൽക്കൺ പാരച്യൂട്ട് ടീം, പാരാ മോട്ടോർ സോളോ ഡിസ്പ്ളേ,മാർക്ക് ജെഫ്രീസ്  'ലിറ്റിൽ ആൻഡ് ലാർജ്ജ് ,റോയൽ ബഹ്‌റൈൻ എയർ ഫോഴ്സ്,യു എ ഇ എയർ ഫോഴ്സ്,യു എസ് പ്രതിരോധ സേന എന്നിവരാണ്. കഴിഞ്ഞ തവണ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച ഇന്ത്യ പ്രതിരോധ സേന ഇത്തവണ എയർഷോയിൽ  ഇല്ലാതിരുന്നത് ഇന്ത്യ സമൂഹത്തിന് നിരാശയായി. ഐ എസ് ആർ ഓ യുടെ പവലിയൻ മാത്രമാണുള്ളത്.

You might also like

Most Viewed