ബഹ്‌റൈൻ വ്യോമസേനയിൽ പെൺകരുത്താകാൻ ഷെയ്‌ഖ ആയിഷ


മനാമ : ബഹ്‌റൈൻ റോയൽ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനങ്ങൾ പറത്താൻ പുരുഷ പൈലറ്റുമാർക്കൊപ്പം ഇനി പേന കരുത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും പ്രതീകമായി ഇനി ഷെയ്‌ഖ ആയിഷ ബിൻത് റാഷിദ് അൽ ഖലീഫയുമുണ്ടാകും. രാജ്യത്തെ വനിതകൾക്ക് അഭിമാനമായി വിമാനം പറത്തുന്നതിനുള്ള ഫൗണ്ടേഷൻ കോഴ്സ്  ഷെയ്‌ഖ ആയിഷ വിജയകരമായി പൂർത്തിയാക്കി.
 
 
റോയൽ ബഹ്‌റൈൻ എയർ ഫോഴ്‌സിന്റെ (ആർ.ബി.എ.എഫ്) പരിശീലന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ ഫൗണ്ടേഷൻ കോഴ്‌സിൽ അത്യാധുനീക യുദ്ധവിമാനം പറത്തിയാണ്  ഷെയ്‌ഖ ആയിഷ വ്യോമസേനയുടെ ഫൈറ്റർ വിമാനങ്ങളെ നിയന്ത്രിക്കുന്ന പൈലറ്റായി മാറിയത്. 
 
റോയൽ ബഹ്‌റൈൻ എയർ ഫോഴ്‌സ് കമാൻഡർ എയർ മാർഷൽ പൈലറ്റ് ഷെയ്ഖ് ഹമദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് ഷെയ്‌ഖ ആയിഷയുടെ ഫൗണ്ടേഷൻ കോഴ്സ് ബിരുദദാനം നടന്നത്. വെല്ലുവിളികളെ ധൈര്യസമേതം ഏറ്റെടുക്കാനുള്ള കരുത്തും നിശ്ചയദാർഢ്യവുമാണ് ഷെയ്‌ഖ ആയിഷയെ വ്യത്യസ്തയാക്കുന്നതെന്ന് കമാൻഡർ എയർ മാർഷൽ പൈലറ്റ് ഷെയ്ഖ് ഹമദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു.
 
മികച്ച പ്രകടനമാണ് ഷെയ്‌ഖ ആയിഷ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി യുദ്ധവിമാനം പറപ്പിക്കുകയാണെന്നുള്ള ഭയം ഒന്നും ഇല്ലാതെയാണ് ഷെയ്‌ഖ ആയിഷ വിമാനം പറത്തിയത്. 
 
മറുപടി പ്രസംഗത്തിൽ, ചരിത്ര നേട്ടം സ്വന്തമാക്കാൻ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകിയ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയോടുള്ള നന്ദിയും കടപ്പാടും ഷെയ്‌ഖ ആയിഷ അറിയിച്ചു. 

You might also like

Most Viewed