പ്രവാസി വോട്ടവകാശം ഉറപ്പാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു


മനാമ:ഇന്ത്യയിൽ പാർലമെന്റ് തെരെഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ പ്രവാസികൾ  ആയുള്ള മുഴുവൻ ആളുകളുടെയും പേരുകൾ നാട്ടിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുവാനുള്ള  നടപടികൾ ആരംഭിച്ചതോടെ പ്രവാസികൾക്ക് നാട്ടിലെത്തിയാലും അവരുടെ വോട്ടവകാശം ലഭിക്കാനുള്ള രജിസ്‌ട്രേഷൻ തകൃതിയായി നടക്കുന്നു. നവംബർ 15 വരെയാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി നിശ്ചയിച്ചിരുന്നതെങ്കിലും രജിസ്‌ട്രേഷൻ പോർട്ടലിൽ ഇപ്പോഴും ഈ സംവിധാനം ആക്റ്റിവ് ആയതു കൊണ്ട് തന്നെ  ഇനിയും രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിൽ ഓൺലൈൻ ആയിട്ടാണ് ഈ സംവിധാനത്തിലൂടെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടത്.
 
തെരഞ്ഞഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയിൽ  പ്രോക്സി വോട്ട് ചെയ്യാനുള്ളതടക്കമുള്ള  ഭേദഗതി കേന്ദ്രഗവര്മെന്റ് പരിഗണിച്ചിരുന്നുവെങ്കിലും ഒന്നും ഇതുവരെ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് പ്രവാസികൾക്ക് നാട്ടിലെത്തിയാൽ വോട്ട് ചെയ്യനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപ്പാക്കിയിരിക്കുന്നത് http://www.nvsp.in/Forms/Forms/form6a?langl എന്ന പോർട്ടലിൽ പ്രാദേശിക ഭാഷയിലുള്ളതോ ഇംഗ്ലീഷ്,ഹിന്ദി തുടങ്ങിയവയിലോ ഉള്ള രജിസ്‌ട്രേഷൻ രീതി ഉപയോഗിച്ച് റജിസ്റ്റർ ചെയ്തവർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാവുന്നതാണ്. സംസ്‌ഥാനം,ജില്ല, താമസസ്ഥലം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിന്‍റെ പേര്,അപേക്ഷകനെ പൂർണ്ണമായ വിലാസം  അപേക്ഷകന്റെ ബന്ധുവിന്റെ പേര്, വിദേശത്തെ താമസ സ്‌ഥലവും ഉൾപ്പെടെയുള്ള വിവരങ്ങളുമാണ് അപേക്ഷയിൽ പൂരിപ്പിച്ച്,പാസ്‌പോർട്ടിന്റെ കോപ്പി,വിസ പേജ്,ഫോട്ടോ അടക്കമുള്ളവ അപ് ലോഡ് ചെയ്ത് അയച്ചാൽ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.അപേക്ഷ അയച്ചതിനു ശേഷം ഇന്ത്യയിലെ താമസ സ്‌ഥലത്തേയ്‌ക്ക് മടങ്ങിവന്നു സ്‌ഥിര താമസം ആക്കുകയാണെങ്കിൽ ഇലക്ടറൽ ഓഫീസറെ വിവരം അറിയിക്കാമെന്നുള്ള സത്യപ്രതിജ്ഞയും ഇതോടൊപ്പം ആവശ്യപ്പെടുന്നുണ്ട്. മുമ്പ് താമസിച്ചിരുന്ന നിയോജകമണ്ഡലത്തിലെ സമ്മതിദായകപ്പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്  നീക്കം ചെയ്യാനുള്ള അപേക്ഷയും ഇതോടൊപ്പം സമർപ്പിക്കണം.
 പ്രവാസികള്‍ക്ക് വീട്ടില്‍ വരാതെ പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന പ്രോക്‌സി വോട്ടിംഗ് കൊണ്ടുവരാൻ  കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയും ഇതുമായി ബന്ധപ്പെട്ട് ജനാധിപത്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു . പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ടും അനുവദിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്യുകയുമുണ്ടായി.പ്രവാസികള്‍ക്ക് വിദേശതത് വച്ചുതന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് ആരോഗ്യ മേഖലയിലെ സംരംഭകനായ ഡോ വി.പി ഷംസീര്‍ സു്പ്രീം കോടതിയില്‍ ഹര്‍ജിനൽകിയതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയിലാണ് കേന്ദ്ര മന്ത്രിസഭ ഇക്കാര്യങ്ങൾ പരിഗണിച്ചത്.എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായവും ഇക്കാര്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായം തേടുകയുമുണ്ടായി.ഇതുവരെ ഇതൊന്നും നടപ്പിലാകാത്ത സാഹചര്യത്തിലാണ്  പ്രവാസികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനുള്ള  സംവിധാനം ഒരുങ്ങിയിരിക്കുന്നത്.
പോർട്ടൽ നിലവിൽ വന്നതോടെ വിദേശത്തുള്ളവരുടെ വോട്ടുകൾ ഉറപ്പിക്കാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ വിദേശത്തുള്ള സംഘടനകളും പ്രവർത്തനം ആരംഭിച്ചു. കെ എം സി സി  ഇതിനായി പ്രത്യേക ക്യാംപെയിൻ തന്നെ സംഘടിപ്പിച്ചു വരികയാണ്. വിദേശത്തുള്ള പരമാവധി പ്രവർത്തകരെ ഓൺ ലൈൻ രജിസ്റ്റർ ചെയ്യിപ്പിച്ചു കൊണ്ട് തെരെഞ്ഞെടുപ്പ് സമയത്ത് അവരെ നാട്ടിലെത്തിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ നീക്കം നടത്തുന്നത്.അതെ സമയം നിലവിൽ വോട്ടർ പട്ടികയിലുള്ള പ്രവാസികളുടെ വോട്ടുകൾ കള്ളവോട്ട് ആയി ചെയ്യുന്നത് തടയാനാണ് ഓൺലൈൻ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ വോട്ടർ പട്ടിക വേറെ തന്നെ ഉണ്ടാക്കുന്നത്.ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിലെ സന്നദ്ധ സംഘടനകലും രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഓൺലൈൻ രജിസ്‌ട്രേഷനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

You might also like

Most Viewed