ബ്രേവ് 18ൽ തിളക്കമാർന്ന ജയം നേടി ബഹ്‌റൈൻ താരം


സ്റ്റീഫൻ ലുമിന് ചാമ്പ്യൻപട്ടം

മനാമ : ബഹറൈനിൽ ഇന്നലെ നടന്ന ബ്രേവ് 18 ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ താരം ഹുസ്സൈൻ അയ്യാദ് തിളക്കമാർന്ന ജയം നേടി. ഈജിപ്ഷ്യൻ താരം മുഹമ്മദ് ആബോ അലിയെയാണ് നോക്ക്ഔട്ടിലൂടെ ഹുസ്സൈൻ ഇടിച്ചു വീഴ്ത്തിയത്. ഫൈനലിൽ ഫിലിപ്പീന്സില് നിന്നുള്ള സ്റ്റീഫൻ ലുമാണ് ആണ് ബ്രേവ് ചാമ്പ്യൻഷിപ്പിന് അർഹനായത്. രണ്ടാം തവണയാണ് സ്റ്റീഫൻ ബ്രേവ് ചാമ്പ്യൻഷിപ്പ് നേടുന്നത്.

ഇന്നലെ വൈകീട്ട് ഇസാ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിന് സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് കാണികളായെത്തിയത്. ഏഷ്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സരമാണ് ബഹ്റൈനിൽ സംഘടിപ്പിച്ചു വരുന്നത്. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 11 നു ആരംഭിച്ച മത്സരങ്ങൾ നാളെ അവസാനിക്കും.

article-image

ഏഷ്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സരമാണ് ബഹറിനിൽ നടക്കുന്നത്. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ കീഴിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് ഈ മത്സരത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നത്.

മൂന്ന് ലോക ചാംപ്യൻഷിപ്പുകളാണ് ഈ മത്സരങ്ങളിൽ നിശ്ചയിക്കപ്പെടുന്നത്. ബ്രസീൽ, പാലസ്തീൻ, റഷ്യ, സ്വീഡൻ, ഫിലിപ്പീൻസ്, അയർലണ്ട്, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്‌, ഈജിപ്ത്, അമേരിക്ക, ബഹ്‌റൈൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ബ്രേവ് 18നിൽ പങ്കെടുക്കും.

article-image

ബ്രേവ് 18ന് പുറമെ IMMAF-WMMAA 2018 ലോക ചാംപ്യൻഷിപ്പുകൾ കൂടി ഇതോടൊപ്പം നടക്കുന്നുണ്ട്. മലയാളികൾ അടക്കമുള്ള കായിക പ്രേമികൾ താരങ്ങൾക്ക് പിന്തുണയുമായി ഗാലറിയിൽ ഇന്നലെ ആരവങ്ങൾ മുഴക്കി .

You might also like

Most Viewed