ബഹ്‌റൈനിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ  പാങ്ങ് സ്വദേശി പൊയിൽ കണ്ടേങ്ങത്ത്  വിജയൻ (56) റിഫയിലെ താമസസ്‌ഥലത്തു  നിര്യാതനായി.  ഇന്ന് രാവിലെ 7;30 നു നെഞ്ചുവേദന  അനുഭവപ്പെടുകയും തുടർന്ന് അബോധാവസ്‌ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ സുഹൃത്ത് ആംബുലൻസ് വിളിച്ചു വരുത്തിയെങ്കിലും ഡോക്ടർമാർ എത്തി മരണം സ്‌ഥിരീകരിക്കുകയായിരുന്നു. 37 വര്ഷത്തോളമായി ബഹ്റൈനിൽ എത്തിയിട്ട്. ഭാര്യ വിജി,മകൾ നീലിമ എന്നിവർ നാട്ടിലാണുള്ളത്. സഹോദരന്മാർ ജനാർദ്ദനൻ,സിദ്ധാർഥൻ,ജയൻ എന്നിവർ ബഹ്‌റൈനിൽ ഉണ്ട്. മറ്റു സഹോദരന്മാർ നാട്ടിലും ഖത്തറിലുമാണുള്ളത്. ബാപ്‌കോയുടെ ഓഫീസിലെ കരാർ കന്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹം  സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ ചെയ്തു വരുന്നു.

You might also like

Most Viewed