വാറ്റ് രണ്ടാം ഘട്ടം ജൂലൈ 1 മുതൽ


മനാമ:രാജ്യത്തു നടപ്പിലാക്കുന്ന മൂല്യ വർധിത നികുതിയുടെ രണ്ടാം ഘട്ടം 2019 ജൂലൈ 1 മുതൽ നടപ്പിലാകുമെന്ന് ബഹ്‌റൈൻ നാഷണൽ ബ്യുറോ ഓഫ് ടാക്സേഷനും ധനമന്ത്രാലയവും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ടാക്സ് കൺസൾട്ടന്റുമാർക്കും ഓഡിറ്റർമാർക്കും മാത്രമായി മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിൽ ആണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്.
വാർഷിക വിറ്റുവരവ് 50ലക്ഷം ദിനാറിൽ കൂടുതൽ ഉള്ള ബിസിനസുകാർക്ക്( 2019 ജനുവരി 1 മുതൽക്കു തന്നെ നടപ്പിൽ  വരുമെന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാം ഘട്ടം 0.5 മില്യൺ മുതൽ 5 മില്യൺ വരെ വിറ്റുവരവുള്ള (5ലക്ഷം ദിനാർ മുതൽ 50 ലക്ഷം ദിനാർ വരെ) വർക്കാണ് 2019 ജൂലൈമാസത്തിൽ വാറ്റ് പ്രാബല്യത്തിൽ വരിക. അതിനും താഴെ വാർഷിക വിറ്റുവരവുള്ള (37500 ദിനാർ മുതൽ 5ലക്ഷം ദിനാർ  വരെ യുള്ളവർക്ക്‌ 2020 ജനുവരിയിലായിരിക്കും  ഈ നികുതി  സമ്പ്രദായം നടപ്പിലാവുക. .രണ്ടാം ഘട്ടം നടപ്പിൽ വരുന്നതോടെ ബഹ്‌റൈനിലെ ഇടത്തരം സംരംഭകർക്കെല്ലാം വാറ്റ് ബാധകമാകുമെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ഏറ്റവും ചെറിയ ബിസിനസുകാർക്ക് മാത്രമാണ് 2020 വരെ ഇക്കാര്യത്തിൽ സാവകാശം ലഭിക്കുക. ആദ്യഘട്ടത്തിൽ ഉൾപെട്ടവർ ഈ മാസം 20 ആം തീയ്യതിക്ക്‌ മുൻപും, രണ്ടാം ഘട്ടത്തിൽ ഉള്ളവർ  2019 ജൂൺ 20 നു മുൻപും, മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നവർ 2019 ഡിസംബർ 20 നു മുൻപും ബ്യുറോ ഓഫ് ടാക്സിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
ആദ്യ ഘട്ടത്തിൽ വാറ്റ്  സമ്പ്രദായം സ്വീകരിക്കേണ്ട കമ്പനികൾ നാഷണൽ ബ്യുറോ ഫോർ ടാക്‌സേഷനിൽ(എൻ ബി ടി)രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ ഉടൻ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 2019 ജനുവരി 1 വരെ സ്വീകരിക്കും. വാറ്റ് സംബന്ധിച്ച സംശയ ദൂരീകരണം നടത്തുന്നതിന് എൻ ബി ടി ഇപ്പോഴും സജ്ജമാണെന്നും 8000 8001എന്ന കോൾ സെന്ററിൽ വിളിച്ചാൽ നിർദേശങ്ങൾ നൽകുമെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു. കേന്ദ്രീകൃത ഇമെയിൽ വിലാസം vat@mof.gov.bh .  വാറ്റ് സംബന്ധിച്ച സംശയങ്ങൾക്കും ഇക്കാര്യത്തിൽ സംരംഭകരെ സഹായിക്കാനും ആവശ്യമായ പോർട്ടലും ഉടൻ നിലവിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.
 
 

You might also like

Most Viewed