ദേശീയ പുരോഗതിയിൽ ബഹ്റൈൻ വനിതകളുടെ പങ്ക് പ്രശംസനീയം


മനാമ : ദേശീയ വികസനത്തിന് ബഹ്റൈൻ വനിതകളുടെ പങ്ക് പ്രശംസനീയമാണെന്ന് ഹമദ് ബിൻ ഇസ അൽ ഖലീഫ പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്ന സ്ത്രീകളോട് ആത്മാർത്ഥമായ അഭിനന്ദനങ്ങളും നന്ദിയും പ്രകടിപ്പിക്കുന്നതായ് അദ്ദേഹം പറഞ്ഞു. ദേശീയ ചരിത്രത്തിൽ അവരുടെ പ്രവർത്തനങ്ങളും പരിശ്രമങ്ങളും ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു.
 
2018 ലെ ബഹ്റൈനി വനിതാ ദിനത്തിന്റെ ആപ്തവാക്യം ലെജിസ്ലേറ്റീവിലെയും മുനിസിപ്പൽ മേഖലയിലെയും സ്ത്രീ സാന്നിധ്യം എന്നതാണെന്ന് ഒരു പ്രഭാഷണത്തിൽ ഹമദ് രാജാവ് പ്രസ്താവിച്ചു. സുപ്രിം കൌൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു.) പ്രസിഡന്റും രാജാവിന്റെ ഭാര്യയുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിൽ മനാമ മുനിസിപ്പാലിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സ്ത്രീ പങ്കാളിത്തം നവോത്ഥാനത്തിലേക്കുള്ള പാതയിൽ പ്രകാശമായതായും, ഐക്യത്തിന് കാരണമായതായും ഹമദ് രാജാവ് പറഞ്ഞു. യുവതികൾ വായിക്കുകയും പഠിക്കുകയും രാഷ്ട്ര നിർമ്മാണത്തിൽ പങ്കുചേരുകയും ചെയ്തു. അതിലൂടെയാണ് അവർ രാജ്യത്തിന്റെ മഹത്വം ഉയർത്തുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻററി, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബഹ്‌റൈനി വനിതകളുടെ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.
 
ദേശീയ വനിതാ വികസന പരിപാടിയ്ക്ക് പ്രാധാന്യം നൽകുകയും തങ്ങളുടെ പദവിയെ ഉയർത്തിപ്പിടിക്കുകയും  ചെയ്ത രാജാവിന് നന്ദി അറിയിക്കുന്നതായി എസ്.സി.ഡബ്ല്യു പ്രസിഡന്റ് പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.

You might also like

Most Viewed