വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഹമദ് രാജാവ്


മനാമ : പാർലമെന്റ് - മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ സുഗമമാക്കുന്നതിന് ഹൈ ഇലക്ഷൻ കമ്മിറ്റി നടത്തിയ പരിശ്രമങ്ങളെ ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് പ്രശംസിച്ചു. ആദ്യ റൗണ്ട്, പാർലമെന്ററി, മുനിസിപ്പൽ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പ്രശംസ. ഇസ്ലാമിക് അഫയേഴ്സ് ആന്റ് എൻഡോവ്മെൻറ്സ് മിനിസ്റ്ററും ഹൈ ഇലക്ഷൻ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫയെയും കമ്മിറ്റി അംഗങ്ങളെയും  അൽ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ 67 ശതമാനവും മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ 70 ശതമാനവും വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പിനെ സംബന്ധിച്ച ബഹുജന പങ്കാളിത്തവും തെരഞ്ഞെടുപ്പിൽ  പ്രതിഫലിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാൻ കമ്മിറ്റി ചെയർമാനും പാനൽ അംഗങ്ങളും നടത്തിയ കഠിനമായ പരിശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിന്റെ മേൽനോട്ടവും സുരക്ഷയും ഉറപ്പുവരുത്തിയ ബഹ്റൈൻ സ്വതന്ത്ര ജുഡീഷ്യറിയുടെ പങ്കിനെയും രാജാവ് പ്രശംസിച്ചു.
 
ബഹ്റൈൻ വോട്ടർമാർക്ക് തങ്ങളുടെ വരണാധികാരാവകാശം തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനും ബഹ്റൈനെ സേവിക്കുന്നതിനും ജനാധിപത്യമുന്നേറ്റം ശക്തിപ്പെടുത്തുവാനും ഭരണാധികാരം പ്രയോഗിച്ചു. പാർലമെന്റിലെ നിരവധി പാർലമെന്ററി സീറ്റുകളിൽ യുവ സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായി. ബഹ്റൈനി വനിതകൾക്ക് പ്രതിനിധി സഭയിലേയും മുനിസിപ്പൽ കൌൺസിലുകളിലേയും അവരുടെ പ്രധിനിധ്യം വർധിപ്പിക്കാൻ സാധിച്ചു. ദേശീയ സുസ്ഥിര വികസനത്തിനായുള്ള മാർച്ചിൽ പങ്കാളികളാകാൻ അവർക്ക് കഴിഞ്ഞതായുംഅദ്ദേഹം പറഞ്ഞു.
 
ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിലും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും ജനാധിപത്യത്തിന്റെ പാതയും പിന്തുടരാനും ബഹ്റൈനും ബഹ്‌റൈനി ജനതയും ഉറച്ച തീരുമാനമെടുത്തു. പാർലമെൻററി, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ മേൽനോട്ടം വഹിച്ച ഉന്നത സമിതിയുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന് രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും സഹകരണത്തിന് മന്ത്രി നന്ദി പറഞ്ഞു. ജനാധിപത്യപദ്ധതിയെ ശക്തിപ്പെടുത്തുന്നതിനായുള്ള ജനങ്ങളുടെ  രാഷ്ട്രീയ അവബോധത്തെയും രാജാവ് ആദരിച്ചു.

You might also like

Most Viewed