ലുലു ഏഴാമത് ശാഖ പ്രവർത്തനമാരംഭിച്ചു


മനാമ: ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രധാന ബ്രാൻഡായ ലുലു വിന്റെ രാജ്യത്തെ ഏഴാമത്തെ ശാഖ ബഹ്റൈനില്‍   ഇന്ന് രാവിലെ പ്രവർത്തന മാരംഭിച്ചു. അന്താരാഷ്ട്രതലത്തിൽ 156 ആമത്തെ ഹൈപ്പർ  മാര്‍ക്കറ്റ് ആണ് ഉൽഘാടനം ചെയ്യപ്പെട്ടത്. സാറിലേ ആട്രിയം മാളിൽ പ്രവർത്തനമാരംഭിച്ച ലുലു  ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് രാജ്യത്തിന് സമർപ്പിച്ചത്.
ചടങ്ങിൽ തൊഴിൽ മന്ത്രി  ജുമൈൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് ബിൻ അസയാനി ,ഗതാഗത വകുപ്പ് മന്ത്രി കമാൽ ബിൻ അഹമ്മദ് മുഹമ്മദ്,നഗരാസൂത്രണ പൊതുമരാമത്ത് ,മന്ത്രി ഇസാം ബിൻ അബ്ദുള്ള  ഖലഫ്,ബഹ്റൈനില്‍   ക്രൗണ്‍ പ്രിന്‍സിന്റെ കോര്‍ട്ട് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ ദൈജ് അല്‍ ഖലീഫ,വാണിജ്യ മന്ത്രാലയം പ്രതിനിധികൾ, ലുലു ഗ്രൂപ്പ് ചെയർമാൻ  എം എ. യൂസഫലി. ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ, തുടങ്ങി ബഹ്റൈന്റെ  വിവിധ മേഖലകളിലുമുള്ള നിരവധി പേരും സംബന്ധിച്ചു. ബഹ്‌റൈൻ സൗദി കോസ്‌വേയിൽ ആണ് പുതിയ മാൾ. 

You might also like

Most Viewed