ജി സി സി രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി താൽക്കാലികം :എം എ യൂസഫലി


മനാമ: ജി സി സി രാജ്യങ്ങളിൽ ഉണ്ടെന്നു പറയപ്പെടുന്ന സസാമ്പത്തിക പ്രതി സന്ധി താൽക്കാലികമാണെന്നും ഗൾഫ് ഉണ്ടായ കാലം മുതൽക്കു തന്നെ ഇത്തരം പ്രതിസന്ധികൾ വന്നും പോയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാൻ ബഹ്‌റൈൻ പര്യാപ്തമാണ്. എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ  സാറിൽ പ്രവർത്തനമാരംഭിച്ച ലുലുവിന്റെ ബഹ്‌റൈനിലെ ഏഴാമത് ശാഖയുടെ ഉത്ഘാടനത്തിനു ശേഷം മാധ്യമപ്രവർത്തകരോടായാണ് അദ്ദേഹം ഇത് പറഞ്ഞത്ബഹ്‌റൈനിലെ ഭരണാധികാരികൾ സംരംഭകർക്ക്‌ നൽകിവരുന്ന നിർലോഭ സഹകരണമാണ് കൂടുതൽ ശാഖകൾ തുടങ്ങുന്നതിനും അതുവഴി രാജ്യത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയാവുന്നതിനും സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലുലുവിന്റെ ഓരോ പുതിയ ശാഖകൾ പ്രവർത്തനമാരംഭിക്കുമ്പോഴും ബഹ്‌റൈനിലെ സ്വദേശികൾക്കും വിദേശികൾക്കും പുതിയ തൊഴിൽ മേഖല കൂടി സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

 
 
 
 
 
 
 

You might also like

Most Viewed