ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ നൃത്ത മത്സരങ്ങൾ സംഘടിപ്പിക്കുന്നു


മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനോട് അനുബന്ധിച്ച് കലാപ്രേമികൾക്കായി നൃത്ത മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു..  ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിൽ വെസ്റ്റേൺ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഡിസംബർ 13,15 ,18 തിയ്യതികളിലാണ് മത്സരം.  ആദ്യ മൂന്നു സ്ഥാനങ്ങളിൽ  വരുന്നവർക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും നൽകപ്പെടും .

കൂടാതെ ഒന്നാം സ്ഥാനത്തു എത്തുന്നവർക്ക്  ഡിസംബർ 20 ,21 തിയ്യതികളിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുന്ന മെഗാ ഫെയർ വേദിയിലും നൃത്ത  പരിപാടി അവതരിപ്പിക്കാവുന്നതാണ്. ഈ സുവർണാവസരം പ്രയോജനപ്പെടുത്തുവാൻ എല്ലാ നൃത്തകലാകാരന്മാരെയും   ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

ഡിസംബർ 10 നു മുൻപ്  അഞ്ചു പേരിൽ കുറയാത്ത ഗ്രൂപ്പുകൾക്ക് പേര്  രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൺവീനർമാരായ സതീഷ് നാരായണൻ - 33368466, രഞ്ജു നായർ - 33989636, നീന ഗിരീഷ്‌ - 35372012, ഷമിതാ സുരേന്ദ്രൻ - 36324335 എന്നിവരെ ബന്ധപ്പെടുക. നൃത്ത  മത്സരങ്ങളുടെ വിജയത്തിന് എല്ലാ കലാ സ്നേഹികളുടെയും സാന്നിധ്യവും സഹകരണവും  പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്കൂൾ  ചെയർമാൻ പ്രിൻസ് നടരാജൻ ,സെക്രട്ടറി സജി ആന്റണി , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് നമ്പ്യാർ, ദീപക് ഗോപാലകൃഷ്ണൻ

You might also like

Most Viewed