കരിയർ കൺസൾട്ടൻസി രംഗത്ത് ഐഇഇസി ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ്പുമായി കൈകോർക്കുന്നു


മനാമ : ഇന്ത്യന്‍ എക്സലന്റ് എജ്യുക്കേഷ്ണല്‍ സെന്ററും ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ്പും തമ്മിൽ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയായി. 2009 ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും, ഇന്ത്യയിലെ കണ്‍സള്‍ട്ടന്‍സി രംഗത്ത് മികച്ച സേവനം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കൈവരിക്കാൻ സഹായിക്കുകയും ഇന്ത്യയിലും വിദേശത്തുമായി ഉപരി പഠനത്തിന് അവസരമൊരുക്കുകയും ചെയ്തുവരുന്ന സ്ഥാപനമാണ് ഇന്ത്യന്‍ എക്സലന്റ് എജ്യുക്കേഷ്ണല്‍ സെന്റർ.

ന്യൂഡല്‍ഹി ആസ്ഥാനമായ ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ്പിന് ഗുരുഗ്രാം, പൂനൈ, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, അഡ്മിഷന്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍, പ്രൊഫൈല്‍ ഡിസൈനിംഗ്, അനുയോജ്യമായ കോളേജ്, കൂടാതെ പ്രശസ്ത യൂണിവേഴ്സിറ്റികളിലെ യുജി - പിജി കോഴ്സുകളും അതിനോടൊപ്പം ചെയ്യേണ്ട പി.എച്ച്.ഡി പ്രോഗ്രമുകളെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളുമാണ് ഇന്ത്യന്‍ എക്സലന്റ് എജ്യുക്കേഷ്ണല്‍ സെന്റർ നല്‍കുന്നത്.

ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ്പിന് ഇന്ത്യയിൽ ഏകദേശം മുന്നൂറോളം യൂണിവേഴ്സിറ്റികളുമായി സഹകരണമുണ്ട്. യു.കെ, യു.എസ്.എ, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, തുടങ്ങി നിരവധി രാജ്യങ്ങളിലെ ഉപരി പഠനത്തിനാവശ്യമായ അഡ്മിഷന്‍ തുടങ്ങിയ സേവനങ്ങളും ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ് ചെയ്തുവരുന്നു. ഡിപ്ലോമ, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകൾ, പി.എച്ച്.ഡി പ്രോഗ്രാം തുടങ്ങി അഞ്ഞുറോളം കോഴ്സുകളിൽ 20 രാജ്യങ്ങളുമായി സഹകരിച്ചുവരുന്നു. കൂടാതെ ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ്പിന് അന്പതോളം വിദേശ യൂണിവേഴ്സിറ്റികളും, കോളേജുകളുമായും സഹകരണമുണ്ട്. ഡാഗിന്റെ പ്രൊഫഷ്ണല്‍ ടീം ഐ.ഇ.ഇ.സിയില്‍ എല്ലാ പ്രവ‍ൃത്തി ദിവസവും സജീവമാണ്.

ഡാഗിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ സാഗര്‍ ശ്രീനിവാസ്തവ് അടുത്ത ദിവസം ബഹ്റൈന്‍ സന്ദര്‍ശിക്കും. ഡയറക്ട് അഡ്മിഷന്‍ ഗ്രൂപ്പുമായുള്ള സഹകരണം ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് ഗുണകരമാകുമെന്നും, പ്രത്യേകം പരിഗണനയും കണ്‍സള്‍ട്ടേഷനും ലഭ്യമാകുമെന്നും ഐ.ഇ.ഇ.സി ചെയര്‍മാന്‍ ജെ.പി മേനോന്‍ അറിയിച്ചു.

You might also like

Most Viewed