സയൻസ് ഇന്ത്യ ഫോറം സമ്മാനദാനവും സയൻസ് ഫീസ്റ്റയും നാളെ ; പത്മശ്രീ ഡോ. ജി ഡി യാദവ് സംബന്ധിക്കും


മനാമ: ബഹ്‌റൈൻ  സയൻസ് ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭാ പരീക്ഷയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഇന്ത്യയിൽ വച്ച് ഡിസംബർ  27 മുതൽ 31 വരെ ഇന്ത്യയിൽ വച്ച് നടക്കുന്ന ബഹ്‌റൈൻ സയൻസ് ഇന്നൊവേഷൻ കോൺഗ്രസിൽ സംബന്ധിക്കാൻ ബഹ്‌റൈനിൽ തെരെഞ്ഞെടുക്കപ്പെട്ട  വിദ്യാർഥികളുടെ സ്‌കൂളുകൾക്കുള്ള സമ്മാനവും നാളെ വൈകീട്ട് 5 മണിക്ക് ബഹ്‌റൈൻ കൾച്ചറൽ ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഇന്ത്യൻ രസതന്ത്രജ്ഞനും റിസർച്ചും ആയ പത്മശ്രീ ഡോ. ജി ഡി യാദവ് സംബന്ധിക്കും. ശാസ്ത്രപ്രതിഭാ പുരസ്കാരം ലഭിച്ചവരെ കൂടാതെ പരീക്ഷയിൽ എ പ്ലസ് നേടിയവർക്കുള്ള  ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും. 
 

You might also like

  • KIMS

Most Viewed