ക്യാപിറ്റൽ കൌൺസിൽ ചെയർമാനും മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു


മനാമ : മുനിസിപ്പാലിറ്റി അഫേഴ്‌സ് ആസ്ഥാനത്ത് നടന്ന കൗൺസിലിന്റെ ആദ്യ യോഗത്തിൽ ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സലേഫ് താഹർ മുഹമ്മദ് തറാദയും മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുനിസിപ്പാലിറ്റി അഫേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ഖലാഫ്, മുനിസിപ്പാലിറ്റി അഫേഴ്സ് അണ്ടർ സെക്രട്ടറി നബീൽ അബു അൽ ഫത്തേ, ജോയിന്റ് മുനിസിപ്പൽ സർവീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി വയീൽ അൽ മുബാറക്, ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിൽ ഡയറക്ടർ ജനറൽ ഷൗഖിയ ഹുമൈദാൻ, ലീഗൽ അഡ്വൈസർ, തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

രാജാവിന് കീഴിൽ ദേശീയനിർമ്മാണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പുതിയ പ്രതിനിധികൾ കടന്നുവരുന്നതെന്ന് കൗൺസിൽ ചെയർമാനും അംഗങ്ങൾക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് മുനിസിപ്പാലിറ്റി അഫേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ഖലാഫ് പറഞ്ഞു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാപിറ്റൽ മുനിസിപ്പൽ കൌൺസിലിനെ പിന്തുണയ്ക്കാൻ മുനിസിപ്പാലിറ്റീസ് അഫേഴ്സ്, അർബൻ പ്ലാനിംഗ് മന്ത്രാലയം എല്ലാ സാധ്യതകളും ആവിഷ്കരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വീണ്ടും നിയമനം നൽകിയതിൽ ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ തൊഴിൽ മന്ത്രാലയത്തിന് നന്ദി പറഞ്ഞു. തലസ്ഥാന നഗരിയായ മനാമയിൽ സേവനങ്ങളും പ്രോജക്ടുകളും വർദ്ധിപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് അധികാരികളും ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിലും തമ്മിലുള്ള പങ്കാളിത്തത്തിൻറെ ആവശ്യകതയെക്കുറിച്ചും ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിൽ ഡയറക്ടർ ജനറൽ പറഞ്ഞു.

You might also like

Most Viewed