ബി എഫ് സി -കെ സി എ ഇന്ത്യൻ ടാലന്റ് സ്കാൻ കലാതിലകം നക്ഷത്ര രാജ്,കലാപ്രതിഭ ശൗര്യ ശ്രീജിത്ത്


കേരളാ കാത്തലിക് അസോസിയേഷൻ ബഹ്‌റൈൻ ഫിനാൻസ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബി. എഫ്. സി – കെ. സി. എ ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2018,ൽ  കലോത്സവ നിയമാവലി പ്രകാരം വ്യക്തിഗത ഇനങ്ങളിൽ കൂടുതൽ പോയന്റുകൾ നേടി   കലാതിലകമായി 59 പോയിന്റോടുകൂടി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി നക്ഷത്ര രാജ് സി-യും കലാപ്രതിഭയായി 55 പോയിന്റോടുകൂടി ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി ശൗര്യ ശ്രീജിത്തും തിരങ്ങെടുക്കപ്പെട്ടു. ഗ്രൂപ്പ് ഒന്നിൽ ചാംപ്യൻഷിപ്പ് അവാർഡ് 53 പോയിന്റോടെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ശ്രേയാ മുരളീധരനും, ഗ്രൂപ്പ് രണ്ടിൽ അവാർഡ് 55 പോയിന്റോടെ ന്യൂ മില്ലിനിയും സ്കൂൾ വിദ്യാർത്ഥി ലക്ഷ്മി സുധീറും കരസ്ഥമാക്കി.  ഡാൻസ് വിഭാഗത്തിലെ മികവിനുള്ള അവാർഡായ നാട്യരത്ന 55 പോയിന്റോടു കൂടി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി രാഖി രാകേഷ് കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം കരസ്ഥമാക്കിയ രാഖി ജഡ്ജസിന്റെയും കണികളുടേയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.  സംഗീത വിഭാഗത്തിലെ അവാർഡായ  സംഗീത രത്ന 64 പോയിന്റോടെ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥി നന്ദന ശ്രീകാന്ത് കരസ്ഥമാക്കി. സാഹിത്യ വിഭാഗം അവാർഡായ സാഹിത്യരത്നക്കു 54 പോയിന്റ് നേടിയ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി സിമ്രാൻ ശ്രീജിത് അർഹയായി. ആർട് & ക്രാഫ്റ്റ് വിഭാഗത്തിൽ 36 പോയിന്റ് നേടിയ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി മിയ മറിയം അലക്സ് കലാരത്ന അവാർഡ് കരസ്ഥമാക്കി. ഗ്രൂപ്പ് മൂന്നിലും നാലിലും ടാലെന്റ്റ് സ്കാൻ നിബന്ധനകൾ അനുസരിച്ച യോഗ്യതയുള്ള മത്സരാത്ഥികൾ ഇല്ലായിരുന്നതിനാൽ ആർക്കും അവാർഡ് ലഭിച്ചില്ല.  
ഏറ്റവും കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തത്തോടെ  ബി. എഫ്. സി – കെ. സി. എ ഇന്ത്യൻ ടാലെന്റ്റ് സ്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ കുട്ടികൾക്കുള്ള ഏറ്റവും ശ്രദ്ധേയമായ മത്സരമായിരുന്നു. ഏകദേശം 450-ൽ പരം ട്രോഫികളും സമ്മാനങ്ങളും അവാർഡ് നിശയിൽ വിതരണം ചെയ്യുമെന്നു സംഘാടകർ അറിയിച്ചു.കെ സി എ സ്പെഷ്യൽ അവാർഡ്, ഗ്രൂപ്പ് മൂന്നിൽ 66 പോയിന്റോടെ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി റിക്കി വർഗീസും, ഗ്രൂപ്പ് നാലിൽ 47 പോയിന്റോടെ ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി മിയ മറിയം അലക്സ് കരസ്ഥമാക്കി.


 

You might also like

Most Viewed