ബഹ്‌റൈനിൽ രണ്ടു പേർ ആത്മഹത്യ ചെയ്തു;ആന്ധ്രാ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


ബഹറൈനിൽ കഴിഞ്ഞ ദിവസം രണ്ടു ആത്മഹത്യകളും ഒരു ആകസ്മിക മരണവും നടന്നു.കോഴിക്കോട് സ്വദേശിയും കൊൽക്കൊത്തയിൽ സ്‌ഥിരതാമസവുമാക്കിയ ബഹ്‌റൈൻ പ്രവാസി സുനിൽ മേനോൻ (43),തമിഴ് നാട് സ്വദേശി ശിവപ്രസാദ് അനന്തൻ ,(42)എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ആന്ധ്രാ സ്വദേശി പൊന്നല മോഹൻ റെഡ്ഢി(47) യെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മരിച്ചു  പ്രൊട്ടക്ഷൻ ഇൻഷൂറൻസ് കമ്പനിയിൽ സെയിസ് മാനേജർ ആയിരുന്ന സുനിൽ മേനോൻ  മുൻപ് സിറ്റി ബാങ്കിൽ ഉദ്യോഗസ്‌ഥനായിരുന്നു.ഗുദൈബിയയിലെ താമസ സ്‌ഥലത്താണ്‌ ആത്മഹത്യ ചെയ്തത്. ശിവ പ്രസാദ് അനന്തൻ റിഫയിലാണ്ആത്മഹത്യ ചെയ്‍തത്.അൽവാഹാ കോൺട്രാക്ടിംഗ് കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു.മോഹൻ റെഡ്ഢി ജാമാർ കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

You might also like

Most Viewed