വിദേശ രാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ സ്ത്രീ പീഡനങ്ങള്‍ കുറവാണെന്ന് മീനാക്ഷി ലേഖി


മനാമ: പല വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്ത്രീ പീ‍‍ഡനങ്ങള്‍ കുറവാണെന്ന് ബി.ജെ.പിയുടെ ദേശീയവക്താവും എം.പിയുമായ മിനാക്ഷി ലേഖി. ബഹ്റെന്‍ കേരളീയ സമാജത്തില്‍ നടന്നു വരുന്ന  ബി.കെ.എസ് പുസ്തകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ആര്‍.ബാല ശങ്കര്‍ രചിച്ച ''നരേദ്രമോദി ക്രിയേറ്റീവ് ഡിസ്റപ്റ്റര്‍'' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് മിനാക്ഷി ലേഖി ഇക്കാര്യം വ്യക്തമാക്കിയത്. ജനസംഖ്യയുമായി തട്ടിച്ചു നോക്കുന്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ്  സ്ത്രീ സുരക്ഷയ്ക്ക് എതിരായി സംഭവിക്കുന്നുള്ളൂവെന്നും, മാധ്യമങ്ങള്‍  അവ പെരുപ്പിച്ച് കാണിക്കുകയുമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
 കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയുടെ വികസനപരമായ കാര്യങ്ങളുടെ സത്യസന്ധമായ വിവരണങ്ങളാണ് ആര്‍ ബാലശങ്കറിന്റെ നരേദ്രമോദി ക്രിയേറ്റീവ് ഡിസ്റപ്റ്റര്‍ എന്ന  പുസ്തകത്തിന്റെ പ്രത്യേകതയെന്നും അവര്‍  പറഞ്ഞു. 
തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍  ബി.ജ.പി ഭരണത്തിനു ശേഷം ഇന്ത്യയിലുണ്ടായ വികസനങ്ങളെ അക്കമിട്ട് നിരത്തുകയും ചെയ്തു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്  മൊബൈല്‍ കന്പനികളുടെ എണ്ണത്തിലും, സ്റ്റീലിന്റെ ഉദ്പാദന മികവിലും , ഓട്ടോ മൊബൈല്‍ രംഗത്തും ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിലമതിക്കാനാകാത്താണെന്നും അവര്‍ പറഞ്ഞു. മലയാളികളുടെ സംസ്കാരം , വേഷവിധാനം, ഭാഷാവൈഭവം എന്നിവയെ പ്രശംസിക്കുകയും ചെയ്തു. 
പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നത് കൊണ്ടാണ് സാമ്രാജ്യത്തത്തിന്റെ ശേഷിപ്പുകളായ പേരുകൾ മാറ്റി ഭാരതീയമായ പേരുകൾ ഇടുന്നത്   എന്നും 
റോഡുകളുടെയും നഗരങ്ങളുടെയും പേരുകൾ മാറ്റുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ശബരിമല വിഷയത്തിൽ താൻ ഭാരതീയമായ ഫെമിനിസ്റ്റ് ആണെന്നും. അയ്യപ്പൻ ഒരു ആരാധനാമൂർത്തി എന്ന നിലയിൽ എല്ലാ അവകാശങ്ങളും ഉള്ള വ്യക്തിയെപ്പോലെയാണെന്നും ഒരാൾ ഒരു വ്രതം നോൽക്കുമ്പോൾ അതിനെ അനാദരിച്ചു വ്രതം മുടക്കുന്നതല്ല ഭാരതീയ സ്ത്രീകളുടെ രീതിയെന്നും  സ്ത്രീകൾ അവർക്കനുവാദമുള്ള മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ പോകുകയാവും ഉചിതമെന്നും അവര്‍ പ്രതികരിച്ചു 
കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങളെ കുറിച്ചും, ആൾക്കൂട്ട കൊലപാതകങ്ങള്‍ വലിയൊരു രാജ്യത്ത് തീർത്തും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും. അവയെ ഒക്കെയും പ്രധാനമന്ത്രി അപലപിച്ചിട്ടും ഉണ്ടെന്നും അവര്‍ പറ‍‍ഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ ഒക്കെ പർവ്വതീകരിച്ചു നാടിന്റെ യശസ്സ് ഇടിച്ചു താഴ്ത്താൻ ചില മാധ്യമങ്ങളും സർക്കാർ വിരുദ്ധരും ശ്രമിക്കുന്നത് കൊണ്ടാണ് ഇവയൊക്കെ വലിയ വാർത്തകളാവുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 
തന്റെ രാജ്യത്തിൻറെ സംസ്കാരത്തിൽ താൻ അഭിമാനം കൊള്ളുന്നതായും. ഭാരതത്തിന്റെ സംസ്കാരത്തിൽ അഭിമാനം കൊള്ളുമ്പോഴും ഒരു ഫെമിനിസ്റ്റ് ആണെന്ന് പറയുന്നതിൽ എനിക്ക് നാണക്കേടില്ല എന്നും  കാരണം ഞാൻ കരുതുന്നത് തന്റെ രാജ്യത്തിനും തന്റെ മതത്തിനും ഫെമിനിസത്തിൽ സമ്പുഷ്ടമായ ഒരു ചരിത്രമുണ്ടെന്നും, ഭാരതത്തിൽ സ്ത്രീ സന്യാസിമാരെയും പുരോഹിതരെയും അംഗീകരിച്ചിരുന്നുവെന്നും  നമ്മുടെ സംസ്‌കാരപ്രകാരം നമുക്ക് സ്ത്രീ ദൈവങ്ങൾ ഉണ്ടെന്നും  അവരെ ദേവിമാരായി നമ്മൾ ആരാധിക്കുന്നുവെന്നും  ലക്ഷ്മി, കാളി, സരസ്വതി, ദുർഗ എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണെന്നും . ശാക്തീകരണവുമായി ബന്ധപ്പെട്ട ശക്തി, രക്ഷ, സുരക്ഷാ എന്നീ വാക്കുകൾ സംസ്‌കൃതം ഉൾപ്പെടെയുള്ള ഭാഷകളിൽ ഇവരുമായി ബന്ധപ്പെട്ട് കാണുന്നുവെന്നും , ഈ ഒരു രീതിയിലുള്ള ഫെമിനിസമാണ് താന്‍  പിന്തുടരുന്നത്  എന്നും   തന്റെ മതത്തോടും സംസ്കാരത്തോടും ഇഴചേർന്ന ഒന്നാണ് അവയെന്നും  സ്ത്രീ - പുരുഷ അനുപാതത്തിലെ അന്തരം ഇല്ലാതാക്കുക എന്നതാണ് തന്റെ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പരിപാടിയോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ മീനാക്ഷി ലേഖി പറഞ്ഞു. 
 

You might also like

Most Viewed