ഐ.സി.എഫ് ഉമ്മുൽ ഹസം ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു


മനാമ: നാല്പത്തിയേഴാമത്‌ ബഹ്‌റൈൻ നാഷണൽ ദിനം ഐ.സി.എഫ് ഉമ്മുൽ ഹസം കമ്മിറ്റിയും മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളും ചേർന്ന് ആഘോഷിച്ചു. ഉമ്മുൽ ഹസം സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ നസ്വീഫ് ഹസനിയുടെ അദ്യക്ഷതയിൽ അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര ഉദ്ഘാടനം നിർവഹിച്ചു. യൂനുസ് സഖാഫി നന്നമ്പ്ര ബഹ്‌റൈൻ ദേശീയദിന സന്ദേശം നൽകി. ഉമ്മുൽ ഹസം സെൻട്രൽ നേതാക്കളും പ്രവർത്തകരും, മദ്രസ്സ വിദ്യാർത്ഥികളും അടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു . 

You might also like

Most Viewed