ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ: ക്രിക്കറ്റ് ടൂർണമെന്റിൽ പ്രീ ക്വർട്ടർ മത്സരങ്ങൾ ഇന്ന്


മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനോടു  അനുബന്ധിച്ച  കായിക മത്സരങ്ങളുടെ ഭാഗമായ  ക്രിക്കറ്റ് ടൂർണമെന്റിൽ പ്രീ ക്വർട്ടർ മത്സരങ്ങൾ ഇന്ന് വൈകിട്ട്  ആരംഭിക്കും. ഇസ ടൗൺ സ്‌കൂൾ ഗ്രൗണ്ടിൽ  ഇന്ന് വൈകുന്നേരം 7 .30 നു  യതീം എയർ കണ്ടീഷനും ഷഹീൻ ഗ്രൂപ്പും തമ്മിലുള്ള മത്സരം അരങ്ങേറും.  8 .15 നു ബഹറിൻ മെഡിക്കൽ ലാബും ടാർഗറ്റ്  സി സിയും  മത്സരിക്കും .  തുടർന്ന് കെ സി ബി ഇലവനും ന്യൂ ജനറേഷൻ സ്‌കൂളും തമ്മിലാണ് മത്സരം . ഇന്ന് 9 .45 നു അവസാന മത്സരത്തിൽ കെ വി എൽ ബോയ്സ്   ഇന്ത്യൻ സ്‌കൂൾ സ്റ്റാഫിനെ നേരിടും.  
ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനോട് അനുബന്ധിച്ചു നടത്തുന്ന കലാമത്സരങ്ങൾ ഡിസംബർ 17, 18 തീയതികളിൽ ഇസ ടൗണിലുള്ള ജഷൻ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇരുപതോളം ടീമുകൾ സിനിമാറ്റിക് ഡാൻസ്, ഫോക്  ഡാൻസ് എന്നീ ഇനങ്ങളിലായി മാറ്റുരക്കുന്ന ഈ കലാമത്സരങ്ങൾ ഡിസംബർ 17  തിങ്കളാഴ്ച  സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഫെയർ ജനറൽ കൺവീനർ എസ് ഇനയദുള്ള , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫെയർ സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്യും.
ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കൺവീനർമാരായ  സതീഷ് നാരായണൻ - 33368466, രഞ്ജു നായർ - 33989636, നീന ഗിരീഷ്‌ - 35372012, ഷമിതാ സുരേന്ദ്രൻ - 36324335 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. . .മെഗാ ഫെയറിന്റെ ഭാഗമായി പ്രശസ്ത സൗത്തിന്ത്യൻ പിന്നണിഗായകരായ  വിധുപ്രതാപും ഗായത്രിയും സഞ്ജിത് സലാമും നയിക്കുന്ന  തെന്നിന്ത്യൻ  സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ്ഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ  സംഗീത നിശ 21 നും നടക്കും. 

You might also like

Most Viewed