കെ.എം.സി.സി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു


മനാമ : നാല്പത്തിയേഴാമത്‌ ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി രണ്ട് ദിവസങ്ങളിൽ കെഎംസിസി രക്തദാന ക്യാമ്പുകൾ സഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോമ്പ്ലെക്സിൽ , റിഫ ബി ഡി എഫ് ഹോസ്പിറ്റൽ , കിംഗ് അഹമദ് ഹോസ്പിറ്റൽ  എന്നിവിടങ്ങളിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നടത്തുന്ന ജീവസ്പർശം രക്തദാന  ക്യാമ്പിന്റെ 27, 28 ക്യാമ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ സഹകരണത്തോടെയാണ് ഈ വർഷം ക്യാമ്പ് സംഘടിപ്പിച്ചത് 
വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ വിവിധ രാജ്യക്കാരടക്കം സ്വാദേശികളും പങ്കെടുത്ത രക്തദാന ക്യാമ്പിന് മുൻ വര്ഷങ്ങളിലെന്നപോലെ വൻ സ്വീകാര്യതയാണ് ഈ വർഷവും ലഭിച്ചത്. 
സൽമാനിയയിൽ നടന്ന ക്യാമ്പ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.  ജീവസ്പർശം ചെയർമാൻ കെ പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.  ബ്ലഡ് ബാങ്ക് സൂപ്പർവൈസർ നാദിയ , ലത്തീഫ് ആയഞ്ചേരിഎന്നിവർ സംസാരിച്ചു 
ജമാൽ കുറ്റിക്കാട്ടിൽ ,സൽമാനുൽ ഫാരിസ് ,റഷീദ് മാഹി ഫോര്‍ പി.എം ചീഫ് റിപ്പോര്‍ട്ടര്‍ രാജീവ് വെള്ളിക്കോത്ത് ,മലബാർ ഗോൾഡ് ,പ്രധിനിധികളായ ജുനൈദ് , റഫീഖ് പുതുക്കുടി ,എന്നിവർ ക്യാമ്പ് സന്ദർശിച്ചു. 
റിഫ ബി ഡി എഫിൽ നടന്ന ക്യാമ്പ് കെഎംസിസി സംസ്ഥാന പ്രസിഡന്റ കേക്ക്   മുറിച്ചു ഉദ്ഘടാനം ചെയ്തു അസീസ് റിഫ അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ വെള്ളികുളങ്ങര, ബി ഡി ഫ് ബ്ലഡ്ബാങ്ക് പ്രതിനിധികളായ എൽഹാം , അബ്ദുള്ള , ഷാജഹാൻ ഹമദ്ടൗൺ , സലീക് വില്യാപ്പള്ളി  സി കെ ഉസ്മാൻ, എം എ റഹ്മാൻ , അബൂബക്കർ പാറക്കടവ് , ഹുസൈൻ വയനാട് , ഷാഫി വേളം , കുട്ട്യാലി , മരക്കാർ എന്നിവർ നേതൃത്വം നൽകി

You might also like

Most Viewed