രാഹുൽ ഗാന്ധി യു എ ഇ യിൽ; ബഹ്‌റൈൻ പ്രതിനിധി സംഘം പങ്കെടുക്കും.


മനാമ : എ ഐ സി സി പ്രസിഡന്റ്‌ രാഹുൽ ഗാന്ധി ജനുവരി 11,12 തിയ്യതി കളിൽ യു എ ഇ യിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. 11ന് വൈകുന്നേരം 4 മണിക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളത്തിൽ ഗൾഫ് മേലയിലെ പ്രവാസികളായ ഇന്ത്യക്കാരോട് അദ്ദേഹം സംവാദിക്കും. 

ബഹ്‌റൈനിൽ നിന്നും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ട്രഷറർ അഷ്‌റഫ്‌ മർവ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ കമ്മറ്റി അംഗംങ്ങൾ, വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികൾ, യൂത്ത് വിങ് ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ബഹ്‌റൈൻ സംഘം ദുബായിൽ എത്തിച്ചേർന്നു. ബാക്കിയുള്ള ആളുകൾ ഇന്നും, നാളെ രാവിലെയുമായി ദുബായിൽ എത്തിച്ചേരും.

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപായി നടത്തുന്ന ഈ സന്ദര്‍ശനം വിവിധ സംസ്ഥാനത്തെ ആളുകളുമായി കോൺഗ്രസ്സിനെ കൂടുതൽ അടുപ്പിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.  കൂടാതെ യുഎഇയിലെ വിവിധ ഭരണാധികാരികളെ സന്ദര്‍ശിക്കാനും അദ്ദേഹം സമയം കണ്ടെത്തും. ലേബർ ക്യാമ്പുകൾ സന്ദര്‍ശനവും അദ്ദേഹത്തിന്റെ പ്രോഗ്രാമിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.

You might also like

Most Viewed