പ്രതിഭാ മേള നാളെ


മനാമ: ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ  പ്രദേശങ്ങളിലെ 12 ഓളം യൂണിറ്റുകൾകിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രതിഭാ മേള നാളെ രാവിലെ 9;30 മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9:30 മുതൽ രാത്രി 8;30 വരെ കേരളത്തിലെ വിവിധ പ്രാദേശിക കലകളും ലഘു നാടകങ്ങളും,സ്കിറ്റുകളും, പാട്ടുകളും ഉൾപ്പെടുത്തി 55 ഓളം ഇനങ്ങളിൽ 600 ഓളം കലാകാരന്മാർ  സംഗമിക്കും. പ്രതിഭയുടെ മുതിർന്ന നേതാവ് പി ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ പരിപാടിയിൽ സംബന്ധിക്കും.

You might also like

Most Viewed