വെ­ള്ളം, വൈ­ദ്യു­തി­ നി­രക്ക് വാ­റ്റിൽ നി­ന്ന് ഒഴി­വാ­ക്കണമെ­ന്ന് എം.പിമാർ


മനാ­മ: ബഹ്റൈനിൽ വെ­ള്ളത്തി­ന്റെ­യും വൈദ്യു­തി­യു­ടേയും നി­രക്കു­കൾ വാ­റ്റിൽ നി­ന്നൊ­ഴി­വാക്കണമെ­ന്ന്­ എം.പി­മാർ പാ­ർ­ലമെ­ന്റിൽ ആവശ്യപ്പെ­ട്ടു­. വൈ­ദ്യു­തി­, ജല സേ­വനങ്ങൾ­ക്ക് അഞ്ചു­ ശതമാ­നം വാ­റ്റ് ഉണ്ടാ­കു­മെ­ന്നാണ് വൈ­ദ്യു­തി­-ജല അതോറി­റ്റി­ (ഇ.ഡബ്ല്യു­.എ.) കഴി­ഞ്ഞ ദി­വസം അറിയി­ച്ചി­ട്ടു­ള്ളത്. പരമപ്രധാ­നമാ­യ ആവശ്യങ്ങളിൽപെ­ട്ട വെ­ള്ളത്തി­നും വൈദ്യു­തി­ക്കും നി­കു­തി ഏർ­പ്പെ­ടുത്തി­യതി­നെ­ വി­മർ­ശി­ച്ച എം.പി­മാർ, നി­ലവി­ലെ­ വൈ­ദ്യു­തി­ നി­രക്ക് തന്നെ­ ഭാ­രമാ­യി­ട്ടു­ള്ള സ്ഥി­തി­ക്ക്‌ ഇവയ്ക്കു­മേ­ലു­ള്ള നി­കു­തി­ ഭാ­രം കൂ­ടി­ അവരു­ടെ­ മേൽ അടി­ച്ചേ­ൽ­പ്പി­ക്കരു­തെ­ന്നും സർ­ക്കാ­രി­നോ­ടാ­വശ്യപ്പെ­ട്ടു­.

അതേ സമയം പൊ­തു­ജനങ്ങൾ­ക്ക് കാ­ണത്തക്ക വി­ധം വാ­റ്റ് രജി­സ്‌ട്രേ­ഷൻ സർ­ട്ടി­ഫി­ക്കറ്റ് പ്രദർശി­പ്പി­ച്ചി­രി­ക്കണമെ­ന്ന് അധി­കൃ­തർ ആവശ്യപ്പെ­ട്ടു­.
രാ­ജ്യത്ത് മൂ­ല്യ വർദ്­ധി­ത നി­കു­തി­ (വാ­റ്റ്) നടപ്പാ­ക്കി­യതു­മു­തൽ 224 പരാ­തി­കളും ഇതി­നോ­ടകം രേ­ഖപ്പെ­ടു­ത്തി­യതാ­യി­ റി­പ്പോ­ർ­ട്ടുണ്ട്. വാ­റ്റ് സംബന്ധി­ച്ച് നി­രവധി­ അന്വേ­ഷണങ്ങളാണ് വരു­ന്നതെ­ന്ന് വ്യവസാ­യ, വ്യാ­പാ­ര, ടൂ­റി­സം മന്ത്രാ­ലയം അറി­യി­ച്ചു­. മന്ത്രാ­ലയത്തി­ലെ­ കന്പനീസ് കൺ­ട്രോൾ, കൺ­സ്യൂ­മർ പ്രൊ­ട്ടക്ഷൻ ഡയറക്ടറേ­റ്റു­കൾ ഇതി­നകം രാ­ജ്യമെ­ന്പാ­ടു­മു­ള്ള 430 വ്യാ­പാ­ര സ്ഥാ­പനങ്ങളിൽ പരി­ശോ­ധന നടത്തി­യി­ട്ടു­ണ്ട്.

ഇത് ഇനി­യും തു­ടരും. അടി­സ്ഥാ­ന ഭക്ഷണ വസ്തു­ക്കൾ­ക്ക് വാ­റ്റ് ഇൗ­ടാ­ക്കു­ന്നി­ല്ല എന്ന കാ­ര്യം ഉറപ്പാ­ക്കലാണ് പരി­ശോ­ധന കാ­ര്യമാ­യി­ ലക്ഷ്യമി­ടു­ന്നത്. ഒപ്പം മറ്റ് പ്രശ്നങ്ങളും പരി­ശോ­ധി­ക്കും. വാ­റ്റ് കൃ­ത്യമാ­യി നടപ്പാ­ക്കു­ന്നു­ണ്ട് എന്ന് ഉറപ്പി­ക്കാൻ രാ­ജ്യത്തെ­ എല്ലാ­ ധനകാ­ര്യ സ്ഥാ­പനങ്ങളും നി­രീ­ക്ഷി­ക്കു­മെ­ന്ന് ‘സെ­ൻ­ട്രൽ ബാ­ങ്ക് ഒാഫ് ബഹ്റൈ­ൻ­’ വ്യക്തമാ­ക്കി­.

വാ­യ്പകളു­ടെ­ പലി­ശ, നി­ക്ഷേ­പങ്ങൾ, കറൻ­സി­ വ്യാ­പാ­രം, ഇക്വി­റ്റി­-ഡെ­ബ്റ്റ് സെ­ക്യൂ­രി­റ്റി­കൾ ലഭ്യമാ­ക്കൽ അല്ലെ­ങ്കിൽ ഉടസ്ഥത മാ­റ്റൽ, ലൈഫ് ഇൻ­ഷു­റൻ­സ് തു­ടങ്ങി­യവക്ക് വാ­റ്റി­ല്ല. എന്നാൽ ജനറൽ ഇൻ­ഷു­റൻ­സ്, പണം അയക്കു­ന്നതി­നു­ള്ള ഫീ­സ്, ചെ­ക്ക് അനു­വദി­ക്കൽ, ബ്രോ­ക്കറേജ് തു­ടങ്ങി­യവക്ക് വാ­റ്റ് ഇൗ­ടാ­ക്കും. വാ­റ്റ് നി­യമത്തിൽ ഇളവ് അനു­വദി­ച്ചി­ട്ടു­ള്ള സേ­വനങ്ങൾ സംബന്ധി­ച്ച് എല്ലാ­ ധനകാ­ര്യ സ്ഥാ­പനങ്ങളും കൃ­ത്യമാ­യ ധാ­രണയു­ണ്ടാ­ക്കണമെ­ന്നും സെ­ൻ­ട്രൽ ബാ­ങ്ക് അറി­യി­ച്ചു­.

ഉപഭോ­ക്താ­ക്കൾ­ക്ക് വാ­റ്റ് സംബന്ധി­ച്ച പരാ­തി­കൾ ഉണ്ടെ­ങ്കിൽ ഹോ­ട്ട്ലൈൻ നന്പറാ­യ 80008001ൽ അറി­യി­ക്കാം. വാ­റ്റ് ഇളവ് ലഭി­ക്കു­ന്ന സാ­ധന-സേ­വന വി­വരങ്ങൾ നാ­ഷണൽ ബ്യൂ­റോ­ ഒാഫ് ടാ­ക്സേ­ഷൻ (എൻ.ബി­.ടി­) പു­റത്തു­വി­ട്ടി­ട്ടു­ണ്ട്. എൻ.ബി­.ടി­ വെ­ബ്സൈ­റ്റിൽ ഇതു­ സംബന്ധി­ച്ച വി­വരമു­ണ്ട്.

ജി­.സി­.സി­ ഉടന്പടി­ പ്രകാ­രമാണ് ബഹ്റൈ­നി­ലും വാ­റ്റ് ഏർ­പ്പെ­ടു­ത്തു­ന്നത്. ഘട്ടം ഘട്ടമാ­യി­ നടപ്പാ­ക്കു­ന്ന പദ്ധതി­ ആദ്യം വൻ­കി­ട സ്ഥാ­പനങ്ങൾ­ക്കാണ് ബാ­ധകമാ­വു­ന്നത്. അഞ്ച് ദശലക്ഷം ദി­നാർ വി­റ്റു­വരവു­ള്ള എല്ലാ­ സ്ഥാ­പനങ്ങളും വാ­റ്റി­നാ­യി­ ഡി­സംബർ അവസാ­നത്തോ­ടെ­ രജി­സ്ട്രേ­ഷൻ പൂ­ർ­ത്തി­യാ­ക്കണമെ­ന്നാണ് ചട്ടം. ഇവർ­ക്കാണ് ജനു­വരി­ ഒന്നു­ മു­തൽ പു­തി­യ നി­കു­തി­ സന്പ്രദാ­യം ബാ­ധകമാ­യത്. ടെ­ലി­കമ്മ്യൂ­ണി­ക്കേ­ഷൻ സേ­വനങ്ങൾ, തു­ണി­-വസ്ത്രം, ഹോ­ട്ടൽ റെ­സ്റ്റോ­റൻ­്റ്, വാ­ഹന മേ­ഖലകൾ­ക്ക് അഞ്ചു­ശതമാ­നമാണ് വാ­റ്റ്. 

You might also like

Most Viewed